എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

നമ്മുക്ക് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. രോഗത്തെ നാമാണ് പ്രതിരോധിക്കേണ്ടത്. രോഗങ്ങളില്ലെങ്കിലെ ആരോഗ്യമുണ്ടാകൂ. രോഗം ശരീരത്തെ നശിപ്പിക്കുന്നു. രോഗം വന്നാൽ നമുക്ക് പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാകും.

രോഗം പരത്തുന്നത് സൂക്ഷ്മ ജീവികളായ വൈറസ്‌, ബാക്ടീരിയ, ഫംഗസ്, എന്നിവയും കാണാവുന്ന ജീവികളായ എലി, വവ്വാൽ, ഈച്ച, കൊതുക് എന്നിവയുമാണ് മനുഷ്യരിൽ പലതരം രോഗങ്ങൾ പരത്തുന്നത്. ഏറ്റവും കൂടുതൽ വ്യാപകമായ ജലദോഷം മുതൽ നമ്മെ പേടിപ്പെടുത്തുന്ന കൊറോണ വരെ ധാരാളം രോഗങ്ങൾ നമുക്കു ചുറ്റുമുണ്ട്. കൃത്യമായി പ്രതിരോധിച്ചാൽ രോഗങ്ങളെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും.

വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ പാലിക്കുന്നതിലൂടെ രോഗങ്ങളെ നമുക്ക് ഇല്ലാതാക്കാം. രാവിലെ ഉണർന്നതും ധാരാളം വെള്ളം കുടിക്കുന്നതും രണ്ട് നേരം കുളിക്കുന്നതും നഖം വെട്ടൽ ഭക്ഷണശേഷവും മുൻപും ഉള്ള കൈ കഴുകൽ എന്നിവയെല്ലാം ചെറുപ്പത്തിലെ നമ്മൾ ശീലമാക്കണം. പരിസരത്തെ ധാരാളം രോഗാണുക്കൾക്ക് നമ്മുടെ ശരീരത്തിൽ കയറാൻ കഴിയാത്ത വിധം ശരീരത്തെ നാം വൃത്തിയായി സൂക്ഷിക്കേണം. അതോടൊപ്പം പരിസരം വൃത്തിയായി സംരക്ഷിക്കുകയും വേണം.

രോഗങ്ങളെ പേടിക്കുന്ന മനുഷ്യരെ അല്ല നമുക്ക് വേണ്ടത്. നമ്മെ പേടിക്കുന്ന രോഗാണുക്കളെയാവണം നമുക്ക് കാണേണ്ടത്. അതിനായി പ്രതിരോധ കുത്തിവെപ്പുകൾ എടുത്ത് പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ച് നാം ശക്തരായി ഇരിക്കണം.