(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അദൃശ്യം
സ്കൂളില്ലാത്തൊരവധി ദിവസം
മുഷിച്ചിലോടെ ഞാനിരുന്നു
നീലിമയാർന്നൊരാകാശവും
പച്ചപുതച്ച വയലേലകളും
എൻ കണ്ണിൽ നിന്നും അകന്നിരുന്നു ..
അമ്മതൻ അധരത്തിൽനിന്നു-
തിർന്ന 'പഠന'മെന്ന ആ മൂന്നക്ഷരവും
അമ്മ കാണുന്ന ടി വി യിലെ
കലഹവും കേട്ടെൻ മനം പിടഞ്ഞു