എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/പ്രതിവിധി

Schoolwiki സംരംഭത്തിൽ നിന്ന്
21:23, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിവിധി

വ്യായാമം മുടങ്ങരുതെന്നു വെച്ചാണ്
താഴിട്ടു പൂട്ടിയയീ അവധി നേരത്തും
സൂര്യനുദിക്കും മുന്നേ
ഉറക്കത്തിന് ലോക്കിട്ട്
നേരത്തെയുണർന്നത് .

രോഗമുക്തി മാത്രം കൊതിച്ചാണ്
ഒഴിവിത്ര ബാക്കി കിടന്നിട്ടും
 മാടി വിളിച്ച മൂന്നാർ മോഹം
 വേണ്ടെന്നു വെച്ചത്.

പുതുതായൊരു കൊതുകും
പിറക്കരുതെന്ന് കൊതിച്ചാണ്
വേനൽ മഴ കണ്ടയുടൻ
ചിരട്ടയിൽ നിറഞ്ഞ വെള്ളം
ഭൂമിക്ക് കുടിക്കാൻ കൊടുത്തത്.

ആശുപത്രിക്ക് അവധി
കൊടുക്കാനാവുമെന്ന് നിനച്ചാണ്
വീട്ടിൽ മുളപ്പിച്ചയെൻ
അടുക്കള കൃഷി
തീൻ മേശയിൽ വിളമ്പി വെച്ചത്.
 

മാസിയ യ‍ു
8 I എസ് എസ് എച്ച് എസ് എസ് മ‍ൂർക്കനാട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത