പെരുന്താറ്റിൽ എൽ.പി.എസ്/അക്ഷരവൃക്ഷം/ ഒരു കൊച്ചു കുടുംബം

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14331 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊച്ചു കുടുംബം

ഒരിടത്തു ഒരിടത്തു ഒരു ചെറിയ വീട്ടിൽ അമ്മു എന്നൊരു കുട്ടി ഉണ്ടായിരുന്നു. അമ്മുവിന്റെ അച്ഛനും അമ്മയും അവളുടെ ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു. പനി ബാധിച്ചു മരിച്ചത് എന്നാണ് അവർ അവളോട്‌ പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ അവൾ അവളുടെ മുത്തച്ചനും മുത്തശ്ശിക്കും ഒപ്പം ആയിരുന്നു താമസിച്ചു വന്നത്. ഇപ്പോൾ അമ്മുവിന് എട്ടു വയസായി. അവൾ എന്നും അവളുടെ വീടും പരിസരവും വൃത്തിയായി വയ്ക്കും. ചപ്പു ചവറുകൾ കൂട്ടിയിട്ട് ഈച്ചയും കൊതുകും ഉണ്ടാകുന്നത് ഒഴിവാക്കാൻ കത്തിച്ചു കളയും. മുത്തശ്ശി ആഹാരം കഴിക്കാൻ വിളിച്ചാൽ കൈ കഴുകിയേ കഴിക്കാൻ വരികയുള്ളൂ. ആ സമയത്ത് ആണ് അമ്മു ഒരു തരം പനിയെക്കുറിച്ച് കേട്ടത്. അവളുടെ അച്ഛനും അമ്മയും പനി ബാധിച്ചു മരിച്ചത് കാരണം അവൾക്ക് പനി വളരെ പേടിയായിരുന്നു . അവൾ നേരെ പോയി മുത്തശ്ശിയോട് പറഞ്ഞു. അപ്പോൾ മുത്തശ്ശി പറഞ്ഞു , എന്റെ അമ്മുക്കുട്ട്യേ നീ ഇങ്ങനെ പേടിക്കാതെ , കൈ നല്ലവണ്ണം സോപ്പ് ഇട്ട് കഴുകുകയും , പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് പോലുള്ള തുണി കെട്ടിയാലും മതി. അശ്രദ്ധ കൊണ്ടാണ് നമുക്ക് ഇതേ പോലുള്ള അസുഖം വരുന്നത്. പിന്നെ ഏതു സമയവും നമ്മുടെ കൂടെ ആരോഗ്യ പ്രവർത്തകരും ഉണ്ടല്ലോ. മുത്തശ്ശി ഇതൊക്കെ പറഞ്ഞപ്പോൾ അമ്മുവിന് കുറച്ചു കൂടി കാര്യങ്ങൾ മനസിലായി. അവളുടെ പേടിയൊക്കെ മാറി. അങ്ങനെ ഇരിക്കെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അമ്മുവിന്റെ വീട്ടിലേക്ക് നാല് പേർ കയറി വന്നു. ഞങ്ങൾ ആരോഗ്യ പ്രവർത്തകർ ആണെന്നും വീടും പരിസരവും വൃത്തിയുണ്ടോ എന്നറിയാൻ വന്നതാണ് എന്നും പറഞ്ഞു. അവർ നോക്കി നല്ല വൃത്തിയുണ്ടല്ലോ മോളേ നിന്റെ വീടും പരിസരവും എന്ന് പറഞ്ഞു. എന്റെ മോളാ ഈ വീടും പരിസരവും ഒക്കെ വൃത്തിയാക്കി വെക്കുന്നെ എന്നും പറഞ്ഞ് മുത്തശ്ശി അങ്ങോട്ട്‌ വന്നു. അവർ എല്ലാവരും അമ്മുവിനെ അഭിനന്ദനങൾ കൊണ്ട് മൂടി. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ശുചിത്വത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങിൽ അമ്മുവിനെ എല്ലാവരും അഭിനന്ദനങ്ങൾ കൊണ്ടും സ്നേഹ പ്രകടനങ്ങൾ കൊണ്ടും മൂടി. അമ്മുവിന് വളരെ സന്തോഷമായി. അവൾ അങ്ങനെ മിടുക്കിയായി വളർന്നു.

🌹 ശുഭം 🌹

ഉദിത് ചന്ദ്ര
2 A പെരുന്താറ്റിൽ എൽ.പി.എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ