ഗവ എച്ച് എസ് എസ് ചേലോറ/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി

മാനവജീവന് ഹാനിവരുത്തുന്ന
എങ്ങും പരക്കുന്ന വൈറസാം നീ
ലോകമെമ്പാടും പരന്നുകിടക്കുന്ന
മർത്യനു ഭീഷണിയായി മാറി.
മാനവബുദ്ധിതൻ സൃഷ്ടിയാണോ,
പ്രകൃതി തൻ പരിണാമവികൃതിയാണോ.
നിർമ്മല പ്രകൃതിക്ക് നന്മയായി
ഇന്ന് നീ മനുഷ്യനു പാഠമായി.
നിന്നെ തുരത്തുവാൻ വേണ്ടി ഞങ്ങൾ
സാമൂഹ്യ അകലം പാലിക്കുന്നു.
ലോകാസമസ്ത സുഖത്തിനായി
ഈ ലോകം വിട്ട് നീ പോയിടേണം.

അനാമിക.കെ.പി
9 എ ഗവ എച്ച് എസ് എസ് ചേലോറ
കണ്ണൂർ നോ൪ത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത