സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/മടിയൻ രാമു

21:08, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മടിയൻ രാമു

രാമുവിന് എല്ലാദിവസവും എഴുന്നേറ്റു വരുമ്പോൾ പാലും ബിസ്ക്കറ്റും വേണം. അതിനുവേണ്ടി അവൻ എന്നും കരയും. അവന്റെ അമ്മ പറയും പല്ല് തേച്ചിട്ട് വരാൻ പക്ഷേ അവൻ അതിന് സമ്മതിക്കുകയില്ല. രാമു വാശിയോടെ കരയും . കുറെ കരഞ്ഞതിന് ശേഷം പാലും , ബിസ്ക്കറ്റും സ്വന്തം എടുത്ത് കഴിക്കും. ഇത് അവൻ കുറെ നാൾ ശീലിച്ചു കൊണ്ടിരുന്നു. ഒരു ദിവസം അവന് ഭയങ്കര വയറു വേദനയും ഛർദ്ദിയും പല്ലുവേദനയും വന്നു. രാമു ഉച്ചത്തിൽ കരയാൻ തുടങ്ങി. അമ്മ രാമുവിനെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ പരിശോദിച്ചിട്ട് പറഞ്ഞു പല്ല് മുഴുവൻ കേടായി പുഴു പല്ലായി. വയറ്റിലെല്ലാം അണുക്കൾ നിറഞ്ഞ് കിടക്കുകയാണ്. ഇനിയും ഇങ്ങനെ വന്നാൽ ഇഞ്ചക്ക്ഷൻ എടുക്കേണ്ടിവരും. വേണ്ടെങ്കിൽ ദിവസവും രാവിലെ പല്ല് തേച്ച് മുഖവും കഴുകി വൃത്തിയാക്കിയതിന് ശേഷം വേണം പാല് കുടിക്കാൻ എന്ന് പറഞ്ഞ് ഡോക്ടർ മരുന്നും കൊടുത്ത് വീട്ടിലേക്ക് വിട്ടു. രാമുവിന് ഭയങ്കര സങ്കടം തോന്നി.

പിറ്റേന്ന് രാവിലെ തന്നെ രാമു എഴുന്നേറ്റ് പല്ലും തേച്ച് മുഖവും കഴുകി, കുളിയും കഴിഞ്ഞതിന് ശേഷമേ പാലും ബിസ്കറ്റും കഴിച്ചൊള്ളൂ. അവൻ എല്ലാ ദിവസവും ഇത് ആവർത്തിച്ചു. പിന്നീട് അവന് ഒരു അസുഖവും വന്നില്ല അവന് സങ്കടമൊക്കെ മാറി അവൻ ശുചിത്വ ശീലമുള്ള കുട്ടിയായി വളർന്നു വന്നു. കൂട്ടുകാരോടും ശുചിത്വത്തെ കുറിച്ച് അവൻ പറഞ്ഞു കൊടുക്കുകയും ശുചിത്വ ശീലത്തെ കുറിച്ചുള്ള ബോർഡുകൾ ക്ലാസ്സുകളിലും വീടിന്റെ പരിസരങ്ങളിലും റോഡുകളിലും രാമു എഴുതി ഒട്ടിച്ചു. നാട്ടിൽ മുഴുവൻ ശുചിത്വ ശീലമുള്ള അനേകം കുട്ടികളെ വളർത്തി കൊണ്ടുവരുകയും നാടിനെ രക്ഷിക്കുകയും ചെയ്തു.....

ശുചിത്വ ശീലങ്ങൾ : 1. ദിവസവും രാവിലെ എഴുന്നേറ്റു പല്ലും മുഖവും കഴുകുക. 2. രണ്ടുനേരവും കുളിയ്ക്കുക. 3. പുറത്തു പോയി വന്നാൽ ഉടൻ കൈകൾ സോപ്പിട്ട് കഴുകുക. 4. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

സെറിൻ എലിസബത്ത് ഷാജി
2A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ