എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ബാല്യകാല അനുഭവം
ബാല്യകാല അനുഭവം
ആദ്യമായി അമ്മയുടെ കൈയും പിടിച്ച് നേഴ് സറിയിലേക്ക് പോകുന്ന സമയം വളരെ സന്തോഷമായിരുന്നു. പുതിയ ബാഗും കുടയും വാട്ടർ ബോട്ടിലും പുതിയ ഉടുപ്പും വാങ്ങിതന്നു. വളരെ സന്തോഷത്തോടെ ഓടിച്ചാടി നഴ്സറിയിൽ എത്തി. അവിടെ അപരിചിതരായ കൂട്ടുകാരെയും ടീച്ചറെയും കണ്ടപ്പോൾ ആദ്യം ഒരു ഭയം തോന്നി. അമ്മ എന്നെകൊണ്ട് വിട്ടതിനുശേഷം മടങ്ങി പോകുകയാണന്ന് മനസ്സിലാക്കിയപ്പോൾ കരഞ്ഞ് നിലവിളിക്കുകയും ടീച്ചർ പിടിച്ച് മാറ്റി കൊണ്ട് കൂട്ടുകാരോടൊപ്പം ഇരുത്തുകയും ചെയ്തു. കുറെ സമയം കഴിഞ്ഞപ്പോൾ എൻറെ സങ്കടം മാറി തുടങ്ങി. കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും നടന്നു. ടീച്ചർ പാട്ടു പാടി തരികയും എൻറെ സങ്കടത്തെ മാറ്റി തന്നു. അങ്ങനെ നേഴ്സറിയിൽ പോകുന്നത് സന്തോഷമുള്ള ഒരു കാര്യമായി മാറി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ