ശുചിത്വവും ആരോഗ്യവും
ശുചിത്വം എന്നാൽ വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ്. അതുകൊണ്ട് വ്യക്തിശുചിത്വത്തോടൊപ്പം മനുഷ്യ മലമൂത്രവിസർജ്ജ്യങ്ങളുടേയും ഖര -ദ്രവ -വാതക മാലിന്യങ്ങളുടേയും സുരക്ഷിതമായ പരാലനവും കൂടിയാണ്.
വ്യക്തിശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം, സ്ഥാപന ശുചിത്വം, പൊതുശുചിത്വം, സാമൂഹിക ശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ വേർതിരിച്ചു പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടിച്ചേർന്നതിന്റെ ആകെത്തുകയാണ് ശുചിത്വം എന്ന് നാം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ശ്രദ്ധിച്ചു നോക്കിയാൽ ശുചിത്വമില്ലായ്മ നമുക്ക് എവിടെയും കാണാം. റോഡ് , ആശുപത്രി , ലോഡ്ജ് ,ബസ് സ്റ്റാൻഡ്, മാർക്കറ്റ്, റെയിൽവേസ്റ്റേഷൻ തുടങ്ങി മനുഷ്യൻ എവിടെയെല്ലാംപോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മ ഉണ്ട്.
വ്യക്തിശുചിത്വമുണ്ടായാൽ ശുചിത്വമായി എന്നത് അബദ്ധ ധാരണയാണ് ശുചിത്വവും ആരോഗ്യവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത് അത് നാം തിരിച്ചറിയണം.
മാലിന്യ സംസ്ക്കരണ - പരിപാലന സംവിധാനങ്ങളുടെ അപര്യാപ്ത, കാര്യപ്രാപ്തി ഇല്ലായ്മ, സാമൂഹിക ബോധം ഇല്ലായ്മ തുടങ്ങിയ കാര്യങ്ങളാണ് ശുചിത്വ ബോധത്തിന്റെ വിലങ്ങുതടികൾ . തന്മൂലം പകർച്ചവ്യാധികൾ ആവർത്തിക്കപ്പെടുന്നു. രോഗങ്ങൾ വ്യാപകമാവുന്നു , രോഗികളുടെ സമൂഹം സാമൂഹിക ബാദ്ധ്യതയായി മാറുന്നു , ജീവിതം ദു:സഹമാവുന്നു.
|