ജി.യു.പി.എസ്. പത്തപ്പിരിയം/അക്ഷരവൃക്ഷം/ഡ്രൈഡേ

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഡ്രൈഡേ

ഒരിക്കൽ മീനു എന്ന കുട്ടി വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അവളുടെ ചേച്ചി പറഞ്ഞു " അമ്മേ ഡങ്കിപ്പനി പടരുന്നുണ്ട് , ആരോഗ്യമന്ത്രി ഡ്രൈഡേ ആചരിക്കാൻ പറഞ്ഞിട്ടുണ്ട്". അപ്പോൾ അമ്മ ചേച്ചിയോട് പറഞ്ഞു. "അതേ അമ്മൂ പറമ്പിലാകെ പ്ലാസ്റ്റിക് കവറുകളും ചിരട്ടകളുമാണ്. കൊതുക് പെരുകാൻ നമ്മൾ സഹായിക്കേണ്ടല്ലോ".

            ഇവരുടെ സംഭാഷണമൊന്നും മനസ്സിലാകാത്ത മീനു സംശയങ്ങളെല്ലാം തീർക്കാൻ തന്നെ തീരുമാനിച്ചു. അവൾ അമ്മയോടു ചോദിച്ചു. "അമ്മേ എന്താ ഈ ഡ്രൈഡേയും ഡങ്കിപ്പനിയുമെല്ലാം?"

അമ്മ അവളെ മടിയിലിരുത്തിക്കൊണ്ട് പറഞ്ഞു. കൊതുകുകൾ പരത്തുന്ന രോഗമാണ് മോളെ ഡങ്കിപ്പനി. ഈ കൊതുകുകൾ പടരുന്നത് തടയാനേ നമുക്ക് കഴിയൂ. ഇതിനു വേണ്ടി നമ്മൾ വീടും പരിസരവുമെല്ലാം വൃത്തിയാക്കുന്നു. ഇതാണ് ഡ്രൈഡേ. പരിസരം വൃത്തിയാക്കാൻ നിർദ്ധേശിച്ച് കൊണ്ട്‌ ക്ലാസ്സുകളൊക്കെ നടത്താറുണ്ട്. വീണ്ടും സംശയം നിറഞ്ഞ കണ്ണുകളോടെ മീനു ചോദിച്ചു. "അമ്മേ ഈ കൊതുകുകളോട് രോഗം പടർത്തരുത് എന്ന് പറഞ്ഞ് ക്ലാസുകളൊക്കെ നടത്തുന്നതല്ലെ നല്ലത്". ഇത് കേട്ട് അമ്മയും ചേച്ചിയും പൊട്ടിച്ചിരിച്ചു. ചേച്ചി മീനുവിനോട് പറഞ്ഞു. " മീനൂ പരിസരം വൃത്തിയാക്കിയാൽ എവിടെയും ശുചിത്വമുണ്ടാകും. മരുന്നില്ലാത്ത രോഗങ്ങൾക്ക് ശുചിത്വമാണ് രോഗപ്രതിരോധം". മീനുവിന് കാര്യം മനസ്സിലായി. അവളും അവരുടെ കൂടെ വീടും പരിസരവും വൃത്തിയാക്കാൻ സഹായിച്ചു.

ഫൈഹ ത്വയ്യിബ എ
2 ഡി ജി.യ‍ു.പി.എസ് പത്തപ്പിരിയം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ