എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/ശുചിത്വം സുരക്ഷയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം സുരക്ഷയ്ക്ക് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം സുരക്ഷയ്ക്ക്
ലോകം ഇന്ന് ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് ശുചിത്വം.  ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ ശരീരവും മനസ്സും വീടും പരിസരവും പൊതു ഇടങ്ങളുംഒരു പോലെ വൃത്തിയായി സൂക്ഷിക്കണം. എന്നാൽ എന്താണ് നമ്മുടെ അവസ്ഥ? വ്യക്തി ശുചിത്വത്തിൽ കൊടുക്കുന്ന ശ്രദ്ധയും പ്രാധാന്യവും പരിസര ശുചിത്വ കാര്യത്തിൽ നമുക്കുണ്ടോ? ഈ കാര്യത്തിൽ നമ്മുടെ സ്ഥിതി ദയനീയമാണെന്നതല്ലേ യാഥാർത്യം! നാം നടന്നു വരുന്ന വഴിയിലും ശ്വസിക്കുന്നവായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നു. നാം അറിഞ്ഞും അറിയാതെയും അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാക്കുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെടുന്നു.. ഇതിൽ നിന്നും ഒരു മോചനം ഉണ്ടാവണമെങ്കിൽ ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയെ തീരു. 

    'കുട്ടികൾ ആയ നാം ആദ്യം പഠിക്കേണ്ട പാഠം ശുചിത്വമാണ' എന്ന ബാപ്പുജിയുടെ വാക്കുകൾ ഇവിടെ ഏറെ പ്രസക്തമാണ്. ഓരോ മനുഷ്യനും ചെറുപ്പം തൊട്ടേ ശുചിത്വത്തിന്റെ പാഠങ്ങൾ ജീവിതത്തിൽ പകർത്തെണ്ട തു ണ്ട്. ദിവസേനയുള്ള കുളി, രണ്ടു നേരമുള്ള പല്ലുത്തേക്കൽ   ഭക്ഷണത്തിനു മുൻപും ശേഷവുമുള്ള കൈ കഴുകൽ, ശുചിമുറിയിൽ പോയ ശേഷം സോപ്പ് ഉപയോഗിച്ച് കൈ കഴുകൽ എന്നിവയെല്ലാം വ്യക്തി ശുചിത്വത്തിന്റെ ഭാഗമായി വരുന്നു.        ശുചിത്വത്തിന്റെ കാര്യത്തിലായാലും സംസ്കാരത്തിന്റെ കാര്യത്തിലായാലും കേരളത്തിന് തനതായ ഒരു പാരമ്പര്യമുണ്ട്. എന്നാൽ വസ്ത്രധാരണത്തിലും ജീവിത ശൈലിയിലും എന്തിനധികം ആഹാര കാര്യങ്ങളിൽപ്പോലും  കേരളം ഇന്ന് മറ്റു വൻകിട രാജ്യങ്ങളെ അനുകരിച്ചുകൊണ്ടിരിക്കുന്നു. ശുചിത്വത്തിന്റെ കാര്യം മാത്രം അനുകരിക്കാൻ  നമ്മുക്ക് പണ്ടേ ലജ്ജയാണ്. വേറെ ഒന്നും കൊണ്ട് അല്ല അത് അനുകരിക്കാൻ നമ്മുക്ക് താത്പര്യം ഇല്ല അത്ര തന്നെ.  കേന്ദ്രസർക്കാറിന്റെ നേതൃത്വത്തിൽ നടത്തിയ സ്വഛതാസർവ്വേയിൽ നമ്മുടെ സംസ്ഥാനം പിന്നോക്കം പോയി. വ്യക്തി ശുചിത്വത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നനാം പരിസര ശുചിത്വത്തിന്റെകാര്യം വരുമ്പോൾ  എന്തെ പിന്നോട്ട്. ഇവിടെ തുപ്പരുത് എന്ന് എഴുതിവെച്ചാൽ അതിനെ വിലക്ക് എടുക്കാത്ത മലയാളികളുടെ ചിന്താ രീതി മാറേണ്ടത് തന്നെയാണ്.      ഇതുവരെ ആയിരക്കണക്കിന് ആളുകളെ ബാധിച്ചി ട്ടുള്ള കൊറോണ വൈറസിനെതിരെ നമ്മുടെ രാജ്യം പൊരുതി കൊണ്ടിരിക്കുകയാണ്. വ്യക്തി ശുചിത്വത്തിലൂടെയും സമൂഹിക അകലം പാലിക്കുന്നതിലൂടെയും മാത്രമേ ഈ രോഗത്തിനെതിരെ നമ്മുക്ക് ചെറുത്തു നിൽക്കാൻ ആവു.നല്ല ആരോഗ്യം ഉള്ളവരെ പോലും ബാധിക്കാൻ ഈ വൈറസിനു കഴിയും. വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെ നിങ്ങൾക്ക് ഈ വൈറസിനെതിരെ സ്വയം പ്രതിരോധിക്കാൻ കഴിയും. സോപ്പും വെള്ളവും ഉപയോഗിച്ച് നിങ്ങളുടെ കൈകൾ 20സെക്ന്റിലും കൂടുതൽ സമയം എടുത്ത് കഴുകുക. നിങ്ങളുടെ മുഖം, വായ എന്നിവടങ്ങളിൽ കൈകൊണ്ട് സ്പർശിക്കാതെ ഇരിക്കുക. തുമ്മുമ്പോഴും, ചുമക്കുമ്പോഴും തൂവാല കൊണ്ട് മറക്കുക. ആരെയും സ്പർശിക്കാതെ ഇരിക്കുക. അവരെ നമസ്തേ പറഞ്ഞു അഭിവാദനം ചെയ്യുക. ആവിശ്യമുള്ളപ്പോൾ എല്ലാം സാനിറൈറ സർ ഉപയോഗിക്കുക, എന്നിവ എല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആണ്.        ഓരോ വ്യക്തിയുടെയും വ്യക്തിത്വം വിലയിരുത്തുന്നത് തന്നെ അവരുടെ ശുചിത്വത്തിൽ അധിഷ്ഠി താമായ ജീവിതത്തെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ട് തന്നെ നല്ല വ്യക്തിത്വങ്ങളുള്ളവരകാൻ നമ്മുക്ക് ശുചിത്വത്തിന്റെ ഭാഗമായി തീരാം. 

മഹിത്. പി
5 A പരിയാപുരം സെൻട്രൽ എ. യു. പി. സ്കൂൾ,
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം