കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം പഠിച്ച രാജാവ്
ശുചിത്വം പഠിച്ച രാജാവ്
ഒരിടത്ത് കോമളപുരം എന്ന ഒരു രാജ്യം ഉണ്ടായിരുന്നു. അവിടത്തെ രാജാവാകട്ടെ, സദാ സമയം തിന്ന് തടിച്ച ഒരു രാജാവ്. ഒരു പണിയും എടുക്കില്ല. എപ്പോഴും ഉറക്കമാണ്. അദ്ദേഹത്തിന് ഒരു രോഗമുണ്ടായിരുന്നു. പെട്ടെന്ന് അത് അധികമായി രാജാവ് കിടപ്പിലായി. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും വൈദ്യൻമാർ വന്നിട്ടും രാജാവിനെ രക്ഷിക്കാനായില്ല. കുറേ ദിവസങ്ങൾക്ക് ശേഷം ഒരു വൈദ്യൻ വന്നു. അദ്ദേഹം രാജാവിന്റെ അടിമുടി പരിശോധിച്ചിട്ട് പറഞ്ഞു. തിരുമേനിയുടെ രോഗം ഞാൻ നിഷ്പ്രയാസം മാറ്റിത്തരാം. പക്ഷേ, ഞാൻ പറയുന്നത് പോലെ ചെയ്യണം. കൊട്ടാരത്തിന്റെ പൂന്തോട്ടത്തിൽ വിത്ത് വിതയ്ക്കണം. പിന്നെ അതിനെ ദിവസവും പരിചരിക്കണം. തടിയനങ്ങണം, വിയർക്കണം, കൃത്യ സമയത്ത് മാത്രം ഭക്ഷണം കഴിക്കണം, എന്നാൽ അങ്ങയുടെ രോഗം മാറും. രാജവിന് അൽപം വിഷമമുണ്ടായിരുന്നു. പക്ഷേ അദ്ദേഹം വൈദ്യൻ പറഞ്ഞ പോലെ ചെയ്തു. അദ്ദേഹത്തിന്റെ രോഗം ഉടനെ മാറി. അദ്ദേഹം ആ വൈദ്യനെ വിളിപ്പിച്ച് പറഞ്ഞു. എന്റെ രോഗം മാറി, പക്ഷേ, രാജ്യത്ത് രോഗം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിന് എന്തെങ്കിലും ഒരു പ്രതിവിധി അങ്ങ് പറഞ്ഞു തരണം. വൈദ്യൻ പറഞ്ഞു.. ഭക്ഷണത്തിന് മുൻപും ശേഷവും കൈ കഴുകുക. മൂടിവച്ച ആഹാരം മാത്രം കഴിക്കുക..
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ