ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/അക്ഷരവൃക്ഷം/എത്ര പഴം തിന്നും
എത്ര പഴം തിന്നും
അപ്പു മഹാ മണ്ടനാണ്. അവനോട് ഒരു ദിവസം കൂട്ടുകാരൻ ചോദിച്ചു. "എടാ നിനക്ക് വെറും വയറ്റിൽ എത്ര പഴം തിന്നാൻ കഴിയും?” "നാല്, എന്താ ചോദിച്ചത്?” "എടാ മണ്ടാ, ഒരെണ്ണം തിന്നുമ്പോൾ തന്നെ വെറും വയറല്ലാതാവും. പിന്നെങ്ങനാ നാലെണ്ണം തിന്നുന്നത്?” കൂട്ടുകാരൻ കളിയാക്കി. അപ്പു ഇളിഭ്യനായി. അവനും ഒരവസരം പാർത്തു നടന്നു. അപ്പോഴതാ ഒരാളിരുന്ന് ആപ്പിൾ കഴിക്കുന്നു. ഇതു തന്നെ തക്കം. "ചേട്ടാ, വെറും വയറ്റിൽ എത്ര പഴം തിന്നും?” "മൂന്നെണ്ണം. എന്താ?” അപ്പു പറഞ്ഞു. "പ്ലീസ് ഒരെണ്ണം കൂടി തിന്നണം. നാലെണ്ണമായാൽ നല്ലൊരു തമാശ ഞാൻ പറഞ്ഞു തരാം.” അയൾ അന്തം വിട്ട് മിഴിച്ച് നോക്കി നിന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ