എ.എൽ.പി.സ്കൂൾ പുത്തൻതെരു/അക്ഷരവൃക്ഷം/മുത്തശ്ശിയുടെ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
16:54, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുത്തശ്ശിയുടെ സങ്കടം

ജനലഴികളിലൂടെ ദൂരേക്ക് കണ്ണും നട്ടിരിക്കുകയാണ് ചിഞ്ചുവിന്റെ മുത്തശ്ശി.എന്നാണാവോ എനിക്കൊന്ന് പുറത്തുകടക്കാൻ കഴിയുക?"അതായിരുന്നു മുത്തശ്ശിയുടെ സങ്കടം."ഈ കൊറോണ കാരണം 60 വയസ്സ് കഴിഞ്ഞവർക്ക് പുറത്തിറങ്ങാൻ പാടില്ലത്രെ...ഓ..ദൈവമേ..ഞാൻ എന്തു തെറ്റു ചെയ്തു...എന്തിന് എന്നെ ഇങ്ങനെ ശിക്ഷിക്കുന്നു..വീടിനുള്ളിലിരുന്നും കിടന്നും മടുത്തു...."മുത്തശ്ശി പിറുപിറുത്തുകൊണ്ടിരുന്നു.

       "എന്താ മുത്തശ്ശി പിറുപിറുക്കുന്നത്?"ചിഞ്ചു ചോദിച്ചു."ഒന്നുമില്ല....മടുത്തു..."മുത്തശ്ശി പറഞ്ഞു.ഇതു കേട്ട ചിഞ്ചുവിന്റെ  മനസ്സി

ലൂടെ ഇന്നലെ കണ്ട പുഴയുടെ ചിത്രങ്ങൾ കടന്നുപോയി.നഗരത്തിലെ മാലിന്യം മുഴുവൻ തള്ളിയിരുന്ന പുഴ ഇപ്പോൾ കൊറോണ കാരണം തെ ളിഞ്ഞൊഴുകുന്നു."ഒരാൾക്ക് സങ്കടം വരുമ്പോൾ മറ്റൊരാൾക്ക് സന്തോഷം...അത് ദൈവഹിതമായിരിക്കാം....."ചിഞ്ചു ചിന്തിച്ചു.

വേദിക .എൻ .വി
2A എ.എൽ.പി.സ്കൂൾ പുത്തൻ തെരു
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ