ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
16:47, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസരശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസരശുചിത്വം

മനോഹരമാണ് നമ്മുടെ ഭൂമി.നമ്മൾ ,മനുഷ്യരുടെ അനാവശ്യമായ ഇടപെടലുകൾ മൂലം ഭൂമിക്ക് ദോഷകരമായ പല മാറ്റങ്ങളും സംഭവിച്ഛു കൊണ്ടിരിക്കുന്നു.അതിൽ പ്രധാനമാണ് പരിസര മലിനീകരണം .നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്.ഇല്ലെങ്കിൽ പല വിധ അസുഖങ്ങൾ വരാനിടയുണ്ട്. പരിസര ശുചിത്വത്തിനു വേണ്ടി നാം പല കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്.

1.ചപ്പു ചവറുകൾ വലിച്ചെറിയാതിരിക്കുക.
2.പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.
3.ഫാക്ടറികളിൽ നിന്നുള്ള പുക അന്തരീക്ഷ മലിനീകരണത്തിനും നദികളിലേക്ക് ഒഴുക്കി വിടുന്ന മാലിന്യങ്ങൾ ജല മലിനീകരണത്തിനും ഇടയാക്കുന്നു.
4.പ്ലാസ്റ്റിക്കുകളും മറ്റു പാഴ് വസ്തുക്കളും കത്തിക്കുമ്പോഴുണ്ടാകുന്ന പുക അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്നു.പ്ലാസ്റ്റിക്ക് കത്തിക്കാതിരിക്കുക.
5.വാഹനങ്ങൾ പുറന്തള്ളുന്ന പുക അന്തരീക്ഷം മലിനമാക്കുന്നു.

പരിസര ശുചിത്വം പാലിക്കാതിരുന്നാൽ അതിൻ്റെ അനന്തര ഫലങ്ങൾ രൂക്ഷമായിരിക്കും.കൊതുക് ,എലി എന്നിവ പെരുകുന്നു.ഇവ പല രോഗങ്ങളും പരത്തുന്നു.വായു ,ജല മലിനീകരണത്തിനും പരിസര ശുചിത്വമില്ലായ്മ കാരണമാകുന്നു.ശുചിത്വമുള്ള പ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകളുടെ ആരോഗ്യവും അതുപോലെ ജീവിത നിലവാരവും ഉയർന്നതായിരിക്കും.

അഞ്ജന അജിത്,
5 B ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


{{Verification4|name=Asokank| തരം= ലേഖനം}