ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം/അക്ഷരവൃക്ഷം/സന്തോഷമില്ലാത്ത അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സന്തോഷമില്ലാത്ത അവധിക്കാലം

കൊറോണ കൊറോണ കൊറോണ എല്ലായിടത്തും ഇവനാണ് സംസാര വിഷയം. ഇവൻ കാരണം ലോകം മുഴുവൻ ബുദ്ധിമുട്ടിലാണ്. ഇതിനു ഇടയിൽ ആണ് സ്കൂൾ അവധിയുടെ വരവ്. ഞാൻ നല്ല സന്തോഷത്തിൽ ആണ് ഈ വര്ഷം കൂടുതൽ അവധി കിട്ടുമല്ലോ. ആദ്യത്തെ അവധി ദിവസം കൂട്ടുകാരൊപ്പം കളിയ്ക്കാൻ പോകുന്നതിനിടയിൽ ആണ് പിന്നിൽ നിന്നും അമ്മയുടെ വിളി വന്നത്. മോളെ ഈ അവധിക്കാലം നിനക്ക് കളിയ്ക്കാൻ ഉള്ളതല്ല.കൊറോണ എന്ന മഹാമാരിയെ ഇല്ലായ്മ ചെയ്യാൻ ആണ് .ആരും പുറത്തിറങ്ങരുത് , സാമൂഹിക അകലം പാലിക്കണം .. എനിക്ക് അത്ര പിടികിട്ടിയില്ലെങ്കിലും വളരെ പ്രാധാന്യത്തോടെയുള്ള അമ്മയുടെ ഈ സംസാരം കേട്ടിട്ട് ഞാൻ വീട്ടിൽ തന്നെ ഇരുന്നു.

കുറച്ചു ദിവസമായി ഒരേ ഇരിപ്പാണ് .പുറത്തു നിന്നും കിളികളുടെ മനോഹരമായ ശബ്ദം കേൾക്കുന്നു. അത് കേട്ടപ്പോൾ കൂട്ടുകാരോടൊപ്പം കളിച്ചു നടന്നതാണ് ഓര്മ വരുന്നത്. അതെന്നെ കൂടുതൽ വിഷമിപ്പിച്ചു. കൊറോണ എന്ന മഹാമാരി ഭൂമിയിൽ നിന്നും ഇല്ലാതാവാൻ ഞാൻ ആത്മാർഥമായി പ്രാർത്ഥിച്ചു. ആരോഗ്യപ്രവർത്തകരും സർക്കാരും പറയുന്നതുപോലെ അനുസരിച്ചു ഈ മഹാമാരിയെ ലോകത്തുനിന്നും തുടച്ചു നീക്കാം ..

നർഗീസ്
4-A ജി.എം.എൽ.പി സ്കൂൾ പുതിയകടപ്പുറം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ