വി. എൽ. പി. എസ്. കല്ലൂർ/അക്ഷരവൃക്ഷം/ മാസ്ക്
മാസ്ക്
ഫോൺ കിട്ടാനായി മീനൂട്ടി അമ്മയെ കാത്തിരുന്നു.ആശുപത്രിയിൽ ആയതിനാൽ ലോക്ക് ഡൗൺ ആയാലും അമ്മയ്ക്ക് ജോലിക്ക് പോണം .അഞ്ചരക്ക് ജോലി കഴിഞ്ഞു വന്നപടി അമ്മ കുളിക്കാൻ കയറി.ആ തക്കത്തിന് മീനൂട്ടി ഫോൺ എടുത്തു.കുളി കഴിഞ്ഞു വന്നു അമ്മചായ കുടിക്കാൻ വിളിച്ചപ്പോഴും മീനൂട്ടി വന്നില്ല.അമ്മയ്ക്ക് ദേഷ്യം വന്നു ചെവിക്കിട്ടു നല്ല ഒരു തിരുമ്മു കിട്ടി. ഇന്നാ അമ്മേടെ ഫോൺ എനിക്ക് വേണ്ടാ എന്ന് പറഞ്ഞു മീനൂട്ടി മുറിയിൽ കയറി വാതിലടച്ചു .കുറെ കഴിഞ്ഞു അമ്മയും അച്ഛനും അമ്മാമയും മാറി മാറി വിളിച്ചിട്ടും മീനുട്ടി പുറത്തു വന്നില്ല.അവൾ ഉറക്കം നടിച്ചു കിടന്നു.""കുട്ടികളായാൽ ഇത്ര വാശി പാടില്ല"",അമ്മ പറയുന്നത് അവൾ കേട്ടു . അച്ഛൻ മുറിയിലേക്ക് കയറി വന്നു അവളുടെ നെറുകയിൽ തലോടിക്കൊണ്ടു ചോദിച്ചു ,മോളെന്തിനാ അമ്മേടെ ഫോൺ എടുത്തത് ,അതല്ലേ അമ്മയ്ക്ക് ദേഷ്യം വന്നത് ?ഞാൻ ഒരു സാധനം ഉണ്ടാക്കാൻ പഠിക്കായിരുന്നൂ അച്ഛാ , എന്ത് സാധനം ?അത് ഞാൻ പറയില്ല. നിങ്ങൾക്ക് എന്നെ കളിയാക്കാനല്ലേ ?അങ്ങനെ കിടന്നു എപ്പോഴോ അവൾ ഉറങ്ങി. കാലത്ത് അമ്മയുടെ ഉറക്കെയുള്ള സംസാരം കേട്ടാണ് അവൾ കണ്ണ് തുറന്നത് ."ഹെൽമെറ്റില്ലെങ്കിലും ഇപ്പോൾ പോലീസ് പിടിക്കില്ല മാസ്ക് ഇല്ലെങ്കിൽ പോലീസ് പിടിക്കും."'മീനു പതുക്കെ എഴുന്നേറ്റു പുറത്തു വന്നു.അമ്മ ഒരുങ്ങി നിൽക്കുന്നു ,അച്ഛനു മാസ്ക് അന്വേഷിക്കുകയാണ് .മീനൂട്ടി വേഗം തന്റെ മുറിയിലേക്ക് ഓടി പ്പോയി ,കൈ ചുരുട്ടിപ്പിടിച്ചു പുറത്ത് വന്നു അമ്മയ്ക്ക് നേരെ നീട്ടി .ടവ്വലും റബ്ബർബാൻഡും വച്ച് തലേന്ന് ഫോണിൽ നോക്കി അവൾ ഉണ്ടാക്കിയ മാസ്ക് ആയിരുന്നു അത് .അമ്മേടെ മോളേ എന്ന് വിളിച്ച് അമ്മ മീനൂട്ടിയെ ചേർത്ത് പിടിച്ചു .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ