കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം/അക്ഷരവൃക്ഷം/ഞാനെന്ന ഭാവം

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനെന്ന ഭാവം

പ്രളയം വന്നു
ജാതിയില്ലാതെയായി
മതമില്ലാതെയായി
രാഷ്ട്രീയവും മറന്നു
അഹങ്കാരം അസ്തമിച്ചു
ഞാൻ പ്രകൃതിയുടെ
അനേകം സൃഷ്ടികളിൽ ഒന്നുമാത്രമായി
ഞാൻ തിരിച്ചറിഞ്ഞു

പ്രളയം കഴിഞ്ഞു
ജാതി ഉയർത്തെണീറ്റു
മതം ഉയർത്തെണീറ്റു
ഞാൻ പ്രകൃതിയുടെ അധിപനായി

കൊറോണ വന്നു
വീണ്ടും ജാതി പോയി
മതം പോയി
രാഷ്ട്രീയം പോയി
ഞാൻ പ്രകൃതിയുടെ
അനേകം സൃഷ്ടികളിൽ ഒന്നുമാത്രമാണ്!
പ്രകൃതിമാതാവേ രക്ഷിച്ചാലും!

കൊറോണ,
നീ കടന്നുപോകും
ജാതി വരും
മതം വരും
രാഷ്ട്രീയം വരും
ഞാൻ വീണ്ടും പ്രകൃതിയെക്കാൾ വലുതാകും!

അമ്മേ,
എൻ്റെ ഈ ഭാവം,
ഞാനെന്ന ഭാവം
എന്നസ്തമിക്കും!

കാശിനാഥ്‌
12 B കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത