ജി യു പി എസ് കോട്ടനാട്/അക്ഷരവൃക്ഷം/ചില്ലുപാത്രത്തിലെ ജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓർക്കുന്നു ഞാനാക്കൊച്ചരുവിയിൽ
നീന്തിതുടിക്കുന്ന കാലം
കൂട്ടുകാരൊത്താ ഓളങ്ങളിൽ
മുങ്ങി തുടിക്കുന്ന കാലം.
എന്നാൽ ഇന്നു ഞാൻ
ചില്ലുപാത്രത്തിലൊരു കൊച്ചു ജീവനായ്
നീന്തിത്തുടിക്കാൻ കഴിയാതെ
കൂട്ടുകാരൊത്തൊന്നു കളിക്കാതെ
ബന്ധനയായ് ഇരിക്കുന്നു.
ജീവനുവേണ്ടി തുടിക്കുന്ന
എൻ ഹൃദയം ഈ
ചില്ലുപാത്രത്തിലവസാനിക്കുമോ...?
ഓളങ്ങളിൽ നീന്തുന്ന എൻ സ്വപ്നം
ഈ ചില്ലുപാത്രം തകർക്കുമോ...?
 

ശ്രീനന്ദ കെ വി
6 എ ഗവ യു പി സ്കൂൾ കോട്ടനാട്
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത