സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/അനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അനുഭവങ്ങൾ


 കൊറോണക്കാലത്തെ അനുഭവങ്ങൾ
വീട്ടിലിരിപ്പിന്റെ അനുഭവങ്ങൾ
അല്പമായിട്ടൊന്നു പറഞ്ഞീടാം
നല്ലതാം അനുഭവം പങ്കുവയ്ക്കാം.
അച്ഛനും അമ്മയും കൂടെയുണ്ട്
കൂടെക്കളിക്കുവാൻ ചേട്ടനുണ്ട്
അമ്മയെ ഞങ്ങൾ സഹായിച്ചീടും
നാടൻ കറികൾ ഉണ്ടാക്കീടും
ചക്ക പെറുക്കും ,ചക്കവറുക്കും
ചക്കക്കുരുവോ കറിയും വയ്ക്കും
അച്ഛൻെറ കൂടെ നടന്നു ഞങ്ങൾ
പച്ചക്കറികൾ പലതും നട്ടീടും
 പൂന്തോട്ടത്തിലെ പുല്ലു പറിക്കും
ചെടികളെ നന്നായി പരിപാലിക്കും
 

തോംസൺ സുബാഷ്
3 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത