ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ പ്ലാസ്റ്റിക്
Amithamaya plastic upayogavum anantharafalangalum
പ്ലാസ്റ്റിക് നമ്മുടെയൊക്കെ ജീവിതത്തിലെ പ്രധാനഘടകമായി മാറിയിരിക്കുകയാണ്. വഴിയോരങ്ങളിലെല്ലാം നാം എന്നും കാണുന്ന കാഴ്ചയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ .നമ്മളൊക്കെയും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഭവിഷ്യത്തുകളെക്കുറിച്ച് മനസ്സിലാക്കിയിട്ടും അതിന്റെ ഉപയോഗത്തിന് യാതൊരു കുറവും വരുത്തിയിട്ടില്ല . പ്ലാസ്റ്റിക്കിനുള്ള ഒരുപാട് ഗുണങ്ങളാണ് അതിനെ ഇന്നും നമ്മുടെ ഇടയിൽ നിലനിർത്തുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗമില്ലാത്ത ഒരു ലോകത്തെ നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത തരത്തിൽ അതിന്റെ ഉപയോഗം വർധിച്ചിട്ടുണ്ട് . ശാസ്ത്രീയമായി തന്നെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ലോകത് കണ്ട് പിടിച്ചിട്ടുണ്ട്. ചിലതൊക്കെ നമുക്കും പരിചതമാണ് . നാം കാണുന്ന പല സാധങ്ങളും ഉണ്ടാക്കിയിരിക്കുന്നത് പലതരം പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ചാണ് . സുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഈ പ്രകൃതിയെ നാം പല കാരണങ്ങളാലും ഇല്ലായിമചെയ്യുകയാണ് .പ്രകൃതിയെ ജീവനുള്ളതാക്കാൻ നമ്മളെ കൊണ്ട് തീർച്ചയായും സാധിക്കും. പ്ലാസ്റ്റിക്കുകൾ തള്ളപ്പെട്ട പുഴയിലെ വെള്ളം പിന്നീട് ഉപയോഗ ശ്യൂന്യമാകുന്നു .പ്ലാസ്റ്റിക് കത്തിച്ചുണ്ടായ പുകകൾ കണ്ണിന്റെ കാഴ്ചയ്ക്ക് പോലും മങ്ങൽ ഉണ്ടാക്കുന്നു. പ്ലാസ്റ്റിക് ബോട്ടിലുകളിലും കോവേരുകളിലും നൽകപ്പെടുന്ന ഭക്ഷണം തീർത്തും ഒഴിവാക്കില്ലെങ്കിൽ വൈകാതെ തന്നെ രോഗിയായി മാറും . ഒരുപാട് മൃഗങ്ങൾ പ്ലാസ്റ്റിക് മാലിന്യമാണെന്നറിയാതെ കഴിച് ചത്ത് പോകാറുണ്ട്. ഈ രീതിയിൽ തുടരുകയാണെങ്കിൽ ആവാസവ്യവസ്ഥ തകിടം മാറിയാണ് അധിക കാലം വേണ്ടിവരില്ല. " സൂക്ഷിച്ചാൽ ദുഖിക്കേണ്ട "
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം