ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/വൈകി വന്ന വിവേകം

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 വൈകി വന്ന വിവേകം    
                
മരണത്തെ മുന്നിൽ കണ്ടുകിടക്കുന്ന ഈ നിമിഷത്തിലും ഒരു തുള്ളി ദാഹജലം നൽകാൻ ആരുമില്ല. എന്തുകൊണ്ട് തനിക്കിത് സംഭവിച്ചുച്ചു? അയാൾ ചിന്തിച്ചു.താൻ തന്റെ പഴയ കാലത്തിലേക്ക് തിരിച്ചുപോകുകയാണോ ? അയാൾ സംശയിച്ചു. ഓർക്കാൻ ഇഷ്ടമല്ലാത്തൊരു കാലം. താൻ എന്തുകൊണ്ട് മറ്റുള്ളവർ പറഞ്ഞത് കേട്ടില്ല? എന്തിനവരെ അവഗണിച്ചു? ആ അവസാന നിമിഷത്തിൽ അയാൾക്ക് തന്നോടു തന്നെ വെറുപ്പുതോന്നി. ഗോപാലന്റെ മുറ്റം ഒരിക്കലും വൃത്തിയായി കിടക്കാറില്ലായിരുന്നു. എപ്പോഴും ചപ്പുചവറുകൾ കൊണ്ട് നിറഞ്ഞിരിക്കും. അവന്റെ തോട്ടത്തിന്റെ കാര്യം പറയുകയേ വേണ്ട. തോട്ടം എന്നു പറയുന്നതിനേക്കാൾ വ്യത്തിഹീനമായ ഒരു സമതലം എന്നു പറയുന്നതായിരിക്കും നല്ലത്. ആ വൃത്തിഹീനമായ സമതലത്തിൽ നിന്നുവരുന്ന ദുർഗന്ധം അയൽവാസികളുടെ ക്ഷമ പരീക്ഷിച്ചുകൊണ്ടിരുന്നു. എപ്പോഴും അവർ. ഗോപാലനെ ഉപദേശിച്ചുകൊണ്ടിരിക്കും. "ഗോപാലാ, നിന്റെ വീടിനും പരിസരത്തും നിന്നുണ്ടാകുന്ന ദുർഗന്ധം ഈ ഗ്രാമത്തിനൊട്ടാകെ ദുഷിച്ച മണം പരത്തുന്നു. ഇനിയെങ്കിലും അതൊന്ന് വൃത്തിയാക്കിക്കൂടേ...?" പക്ഷേ, ഗോപാലൻ ഇതൊന്നും വകവയ്ക്കാറില്ലായിരുന്നു. അവൻ വീണ്ടും വീടും പരിസരവും വൃത്തികേടാക്കി. ഒടുവിൽ സഹികെട്ട് നാട്ടുകാർ പാർക്കാൻ വേറൊരിടം തേടിയിറങ്ങി. അങ്ങനെ ആ ഗ്രാമം വിജനമായ ഒരു സ്ഥലമായി. കുറേ നാളുകൾ അവൻ ആ ഗ്രാമം തന്റേതൊക്കിയതിൽ സന്തോഷിച്ചും അഭിമാനിച്ചും കഴിഞ്ഞും. ആയിടെയാണ് ഡങ്കിയും മലേറിയയും പടർന്നുപിടിച്ചുകൊണ്ടിരുന്നത്. വൃത്തിഹീനമായി കിടക്കുന്ന ഗോപാലന്റെ സ്ഥലം കൊതുകുകളുടെ പറുദീസയായി മാറി. പിന്നെ പറയേണ്ടതില്ലല്ലോ? അത് ഗോപാലനിലേക്കും പകർന്നു. അവൻ കിടപ്പിലായി. ഒടുവിൽ മരണത്തേയും മുന്നിൽ കണ്ടു. മരണത്തോടു മല്ലിടുന്ന ഈ വേളയിലാണല്ലോ തനിക്ക് തിരിച്ചറിവുണ്ടായത് എന്നോർത്ത് അയാൾ സ്വയം ശപിച്ചു.
നയന സന്തോഷ്
7 E ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ