ചമ്പാട് വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/പ്രകൃതി ഭംഗി

14:06, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി ഭംഗി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി ഭംഗി

 കാടുകളും മലകളും
പുഴകളും അരുവികളും
പ്രകൃതിരമണീയമാം
പച്ച വിരിച്ച വയലേലകളും
തിങ്ങി നിറഞ്ഞ മരങ്ങളാൽ
മനോഹരമാം പ്രകൃതി ഭംഗി
ആസ്വദിച്ചീടുകിൽ മതിവരില്ല.
നാവിൽ കൊതിയൂറും വൃക്ഷങ്ങൾ
 കനിഞ്ഞു നൽകിടും ഫലങ്ങൾ കൊത്തി
തിന്നിടും കിളികൾതൻ കലപിലകൾ
 കാതിനു കുളിരേകിടുന്നു.
വൈവിധ്യമാർന്നൊരാ വർണങ്ങളിൽ
സുഗന്ധങ്ങൾ പരത്തിടും പൂക്കളിൽ
തേൻ നുകരും ശലഭങ്ങൾ
 പൂവിതളിൽ ശോഭയായി കണ്ണിനു കുളിരായിടുന്നു.
 

ഫാത്തിമത്ത് ഫിദ പി കെ
6 c ചമ്പാട് വെസ്റ്റ് യു പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത