കാടുകളും മലകളും
പുഴകളും അരുവികളും
പ്രകൃതിരമണീയമാം
പച്ച വിരിച്ച വയലേലകളും
തിങ്ങി നിറഞ്ഞ മരങ്ങളാൽ
മനോഹരമാം പ്രകൃതി ഭംഗി
ആസ്വദിച്ചീടുകിൽ മതിവരില്ല.
നാവിൽ കൊതിയൂറും വൃക്ഷങ്ങൾ
കനിഞ്ഞു നൽകിടും ഫലങ്ങൾ കൊത്തി
തിന്നിടും കിളികൾതൻ കലപിലകൾ
കാതിനു കുളിരേകിടുന്നു.
വൈവിധ്യമാർന്നൊരാ വർണങ്ങളിൽ
സുഗന്ധങ്ങൾ പരത്തിടും പൂക്കളിൽ
തേൻ നുകരും ശലഭങ്ങൾ
പൂവിതളിൽ ശോഭയായി കണ്ണിനു കുളിരായിടുന്നു.