എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19636 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3}} <p> ഈ കൊറോണ വൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ഈ കൊറോണ വൈറസ് ലോകത്തു നാശം വിതക്കുകയാണ് .ലോകത്തു കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 18400 കടന്നു.രോഗം ബാധിച്ചവരുടെ എണ്ണം 26 ലക്ഷം കടന്നു.ആദ്യമായി കൊറോണ രോഗം കണ്ടെത്തിയത് ചൈനയിലെ വുഹാനിൽ നിന്നാണ്.ചൈനയിൽ അത് വൻ നാശം വിതച്ചു.ഇപ്പോൾ ഏറ്റവും കൂടുതൽ കൊറോണ ബാധിതരും മരിച്ചവരുമായുള്ളത് അമേരിക്കയിലാണ്.ഇന്നേക്ക് ലോക്ക് ഡൌൺ അടച്ചിടലിനു ഒരു മാസം തികയുകയാണ് .എന്നിട്ടും കൊറോണ വൈറസിൽനിന്നുലോകത്തിനു മുക്തി നേടാൻ ഇതുവരെ സാധിച്ചിട്ടില്ല .

കൊറോണ വൈറസ് ഏറ്റവും കൂടുതൽ പകരുന്നത് കൊറോണ ബാധിച്ച രോഗി.യുമായുള്ള സമ്പർക്കത്തിലൂടെയാണ് .കൊറോണ രോഗം ബാധിച്ച ഒരാൾ 14 ദിവസം ആരുമായും സമ്പർക്കത്തിൽ ഏർപ്പെടരുത് എന്നാണ് .അങ്ങനെ ആരെങ്കിലും സമ്പർക്കത്തിൽ ഏർപ്പെട്ടാൽ ഈ രോഗം പകരാൻ സാധ്യത ഉണ്ട് .രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കാനുള്ള മുൻ കരുതലാണ് നാം സ്വീകരിക്കേണ്ടത് .ഈ കൊറോണയെ നാം പ്രതിരോധിക്കുക തന്നെ ചെയ്യും . കാരണം നിപ്പ വൈറസ് ,ഓഖി ചുഴലിക്കാറ്റ് ,മഹാപ്രളയം ,എന്നിവയെയൊക്കെ മറികടന്നതാണ് നമ്മുടെ കേരളം .

രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എന്തെല്ലാമാണെന്ന് നോക്കാം

1 .ഇടയ്ക്കിടെ കൈകൾ സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിച്ച് കഴുകുക

2 .മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടുന്നത് പരമാവധി ഒഴിവാക്കുക

3 .യാത്ര ചെയ്യുന്നത് പരമാവധി കുറയ്ക്കുക

4 .ആൾക്കൂട്ടമുണ്ടാകുന്ന ആഘോഷങ്ങളിൽ പങ്കുചേരാതിരിക്കുക

5 .മാസ്ക് ധരിക്കുക

6 .ചുമയോ തുമ്മലോ ഉള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ പരമാവധി 1 മീറ്റർ അകലം പാലിക്കുക

7 .രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഹെൽപ് ലൈൻ നമ്പറുമായി ബന്ധപ്പെടുക

വരൂ ,ഈ മഹാ മാരിയെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം

ഫാത്തിമ ഹംന പി പി
4 B എ എം എൽ പി എസ് കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം