ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/അനുസരണക്കേടിന്റെ ശിക്ഷ
അനുസരണക്കേടിന്റെ ശിക്ഷ
മഹാവികൃതിയായിരുന്നു മനു. ആരേയും ഒരു ബഹുമാനമോ അനുസരണയോ അവനുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം നാട്ടിൽ ഒരു നിയമം വന്നു -കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിനാൽ ആരും വീടിന് പുറത്ത് പോകാനോ കറങ്ങി നടക്കാനോ പാടില്ല എന്ന നിയമം.ഇത് കേട്ട മനുവിന് ചിരിയാണ് വന്നത്. അടച്ചു പൂട്ടി വീട്ടിലിരിക്കുകയോ നടക്കാത്ത കാര്യം. ഇടയ്ക്ക് കൈകൾ സോപ്പിട്ട് കഴുകാൻ അമ്മ പറയുമ്പോൾ മനു കേട്ടതായി പോലും ഭാവിക്കാറില്ലായിരുന്നു. ഒരു ദിവസം എങ്ങനെയൊക്കെയോ വീട്ടിലിരുന്നു. പിറ്റേ ദിവസം ആരും കാണാതെ അവൻ തന്റെ സൈക്കിളുമെടുത്ത് പുറത്തിറങ്ങി. വഴിയിൽ പോലീസുകാരൻ നിൽക്കുന്നു. ഒരു വിധത്തിൽ അയാളുടെ കണ്ണ് വെട്ടിച്ച് അവൻ രക്ഷപ്പെട്ടു. എന്തു രസം ഇങ്ങനെ കറങ്ങി നടക്കാൻ. ഞാൻ നാളെയും ഇറങ്ങും. വീട്ടിലെത്തിയാലും അമ്മയുടെ കണ്ണ് വെട്ടിച്ച് കയ്യും കാലും കഴുകാതെ കണ്ണിൽ കണ്ടതൊക്കെ വലിച്ചുവാരിത്തിന്നും. പിന്നെ കിടന്നുറങ്ങും. ഒരു ദിവസം അവന് ചെറിയ തൊണ്ടവേദനയും തലവേദനയും വന്നു. മരുന്നുകൾ മാറി മാറി കഴിച്ചു നോക്കി. വേദന കൂടുന്നതല്ലാതെ കുറയുന്നില്ല. അവന് ഒരു തുള്ളി വെള്ളം പോലുമിറക്കാൻ വയ്യാതായി. ടെസ്റ്റുകൾ പലതും നടന്നു. ഒടുവിൽ അവന് കൊറോണ രോഗം പിടിപെട്ടു എന്ന് മനസ്സിലായി. മനു സങ്കടത്തോടെ തന്റെ അനുസരണക്കേടിനെക്കുറിച്ച് ഓർത്തു. ഇനി ഒരിക്കലും അനുസരണക്കേട് കാട്ടില്ലെന്ന് അവൻ തീരുമാനിച്ചു.ആരോഗ്യ പ്രവർത്തകർ പറയുന്നത് അക്ഷരംപ്രതി അനുസരിച്ചു. കൈകൾ ഇടവിട്ട് സോപ്പുപയോഗിച്ച് കഴുകി. മുഖം മാസ്ക് വച്ച് മറച്ചു. അങ്ങനെ കഷ്ടപ്പെട്ട് അവൻ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടു.. അതോടെ അവൻ ഒരു നല്ല കുട്ടിയായി മാറി. ഗുണപാഠം: അനുസരണക്കേട് നന്നല്ല.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ