ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/പരിസരശുചിത്വം
പരിസരശുചിത്വം
നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന് റോഡരുകിൽ എഴുതി വച്ചതുകൊണ്ട് വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങൾ കുറയുന്നില്ല. മാലിന്യങ്ങളെ ഫലപ്രദമായി പരിപാലിക്കാനുള്ള ശാസ്ത്രീയമാർഗങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്. ഗ്രാമങ്ങളേക്കാൾ നഗരപ്രദേശങ്ങളിലാണ് മാലിന്യ സംസ്ക്കരണത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടത്.വീടുകളിൽ നിന്നും ,വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കുകയും, പൈപ്പ് കമ്പോസ്റ്റിങ്ങോ, മണ്ണിര കമ്പോസ്റ്റിങ്ങോ വഴി ജൈവവളമാക്കി മാറ്റുകയും ചെയ്യാം. ബയോഗ്യാസ് പ്ലാൻ്റുകൾ നിർമിച്ച് അതിലൂടെ പാചകത്തിനുള്ള ഗ്യാസും നിർമിക്കാം . അജൈവ മാലിന്യങ്ങളിൽ പ്രധാനപ്പെട്ട പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കുക. പ്ലാസ്റ്റിക്ക് കവറുകൾക്ക് പകരം തുണി സഞ്ചികൾ ഉപയോഗിക്കാൻ നാം ശീലിക്കണം. അതോടൊപ്പം കൊതുകു നശീകരണ പ്രവർത്തനങ്ങളും നാം കൃത്യമായി നടത്തണം. ഓടകളുടെ ശുചികരണം കൊതുകു നശീകരണത്തിന് ഏറെ ഫലപ്രദമാണ്. പരിസര ശുചീകരണം എന്നത് ഒരു ഗാന്ധിജയന്തി ദിനത്തിൽ മാത്രം ഒതുക്കി നിർത്താതെ ഒരു ദിനചര്യയായി മാറണം വീടുമാത്രമല്ല, സ്കൂളും, പൊതുസ്ഥലങ്ങളും വൃത്തിയുള്ളതായി സൂക്ഷിക്കാൻ നാം ശീലിക്കണം. അങ്ങനെ ഓരോ ഗ്രാമ നഗരങ്ങളും ശുചിത്വമുള്ളതായിത്തീരട്ടെ. പേരറിയാത്ത രോഗങ്ങൾ ഇനിയും കടന്നു വരാതിരിക്കട്ടെ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം