ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കൊറോണ കാലം
കൊറോണ കാലം
കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്നതിനാൽ നമ്മുടെ പ്രധാനമന്ത്രി രാജ്യത്തു ലോക്ക്ഡൌൺ പ്രഖ്യാപിച്ചു . അതീവ ജാഗ്രത പാലിക്കണം എന്ന് അറിയിച്ചു. എല്ലാവരും വീടുകളിൽ തന്നെ കഴിയണം. ഇടക്കിടക്ക് കൈകൾ ഹാൻഡ്‌വാഷ് ഉപയോഗിച്ച് ഇരുപത് സെക്കന്റ് കഴുകണം. മാസ്ക് ധരിക്കണം. സാമൂഹ്യ അകലം പാലിക്കണം. ലോക്ക് ഡൌൺ കാരണം സ്കൂൾ അടച്ചത് കാരണം പരീക്ഷ ഉണ്ടായില്ല. അച്ഛമ്മയുടെയും, അച്ചാച്ചന്റെയും കൂടെ കളിക്കുകയും അവരെ സഹായിക്കുകയും ചെയ്തു. നമ്മുടെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വീടുകളിൽ അടുക്കളതോട്ടം ഉണ്ടാക്കണം. അത് പ്രകാരം പച്ചക്കറി വിത്തുകൾ വെണ്ട, മത്തൻ, പയർ, ചേന, ചേമ്പ് തുടങ്ങിയവ പാകാൻ അമ്മയെയും, അച്ഛനെയും സഹായിച്ചു. പിന്നെ ഞാൻ കഥയെഴുതുകയും, ചിത്രം വരക്കുകയും ചെയ്തു. "എല്ലാവരും സുരക്ഷിതരായിരിക്കട്ടെ ".
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |