നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/ഭൂമിയിലേക്ക് ഒരു മടക്കയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയിലേക്ക് ഒരു മടക്കയാത്ര

അകലെ ആകാശത്തിൽ നിന്നൊരാ വെളിച്ചം തൻ കണ്ണിൽ പതിഞ്ഞപ്പോൾ ....
ആരും കാണാ കാഴ്ച തൻ കണ്ണിൽ നിറഞ്ഞപ്പോൾ..
മിഴിയറിയാതെ കണ്ണീരു കടലായപ്പോൾ...
ദൂരെ നിന്നൊരു ശബ്ദം കേട്ടുണർന്നയാൾ...
തൻ കണ്ണീരാൽ ഉതിർന്ന കവിളുകളിൽ.....
കൈപ്പത്തി കൊണ്ടൊരു മൃദുസ്പർശനത്താൽ,
നീരുകൾ വറ്റി വരണ്ട മുഖത്തോടെ,
പ്രതിബിംബം ചലിപ്പിക്കുന്ന കണ്ണാടിയിൽ ,
അനങ്ങാതെ നോക്കി നിന്നയാൾ....
കാലമെന്നൊരാ ചക്രത്തിൽ അകപ്പെട്ട തൻ യൗവനത്തെ ,
കാലാതീതമാം യുഗത്തിൽ ഒരു നിമിഷം തൻ ഓർമ്മകളിൽ മുഴുകിയയാൾ..
പ്രപഞ്ചമെന്ന മാതാവിനെ മാറോടു ചേർക്കാൻ കൊതിച്ചൂ....
പക്ഷേ........
എന്നൊരാ വാക്കിൽ എല്ലാം അയാൾ ഒതുക്കി നിന്നൂ.....
സത്യമെന്ന കാലത്തിലേക്ക് അയാൾ മടക്കയാത്രയായി.........
 

ഷിജി. ഷൈജു
പ്ലസ്ടു കൊമേഴ്സ് നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത