എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/കോവിഡ് -19 രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -19 രോഗപ്രതിരോധം

കൊറോണ വൈറസിനെ തുരത്താൻ ബാഹ്യമായ മുൻകരുതലുകൾക്കൊപ്പം ആന്തരികമായ മുൻകരുതലുകളും ആവിശ്യമാണ്.അതായത് രോഗപ്രതിരോധ ശക്തി വർദ്ധിപ്പിച്ചു കൊണ്ടുളള മുൻകരുതലുകൾ വേണം. കൊറോണ വൈറസ് നമ്മെ തോൽപിക്കാതിരിക്കാൻ ബാഹ്യവും ആന്തരികവുമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്.പക്ഷെ ബാഹ്യമായ മുൻകരുതലുകൾ മാത്രമെ നാം മിക്കവരും സ്വീകരിക്കുന്നുളളു.അതായത് മാസ്ക്ക് ധരിക്കുക,കൈകൾ സാനിറ്റൈസ് ചെയ്യുക തുടങിയവ.ഇവയൊക്കെ വൈറസുകൾ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടയാൻ സഹായിക്കുമെന്നല്ലാതെ ഏതെങ്കിലും കാരണവശാൽ കടന്നു കയറി പോയ വൈറസുകൾക്കെതിരെ ഒന്നും ചെയ്യാനാകില്ല.അവിടെയാണ് ആന്തരിക മുൻകരുതലുകളുടെ പ്രസക്തി.
കോവിഡ്-19 എന്നല്ല മറ്റേതോരു രോഗാണുക്കൾക്കും ശരീരത്തിൽ കടന്ന് നമ്മെ കീഴ്പ്പെടുത്താൻ ആകണമെങ്കിൽ നമ്മുടെ രോഗപ്രതിരോധ ശക്തിയെ ആദ്യം തോൽപിച്ച ശേഷമെ സാധ്യമാകൂ.ആരുടെയൊക്കെയാണൊ രോഗപ്രതിരോധ ശക്തി കുറഞ്ഞിരിക്കുന്നത് അവരാണ് രോഗികളായി മാറുന്നതും തുടർന്നുളള കുഴപ്പങളിലേക്ക് പോകുന്നതും.അങ്ങനെയെങ്കിൽ നമുക്ക് ചെയ്യാവുന്ന ഒരേയൊരുകാര്യം ഏതു വിധേനയെങ്കിലും നമ്മുടെ രോഗപ്രതിരോധശക്തി കഴിയുന്നത്ര വർദ്ധിപ്പിക്കാനുളള മാർഗ്ഗം ഉടൻ തന്നെ സ്വീകരിക്കുക എന്നതാണ്.അതിനായിവൈറ്റമിൻ-സി,വൈറ്റമിൻ-B6,വൈറ്റമിൻ-ഇ,വൈറ്റമിൻ-ഡി എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുകയും പിന്നെ വ്യായാമവും ചെയ്യുക.(ഇത് ചികിത്സയല്ല കേവലം മുൻകരുതൽ മാത്രം കൊറോണ വൈറസിനെതിരെയുളള മരുന്നല്ല.പകരം ഒരാളുടെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാനുളള നിർദേശം മാത്രമാണ്.

ആദിഷ് മുഹമ്മദ് ടി.ഇ
5 G എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം