ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpspkpm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ പ്രതിരോധ കവിത <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ പ്രതിരോധ കവിത

ചൈന എന്ന നാട്ടിൽ നിന്നും ഉയർന്നുവന്ന ഭീകരൻ
ലോകമാകെ ജീവിതം തകർത്തു കൊണ്ടു നീങ്ങവേ
നോക്കുക ജനങ്ങളെ കേരളത്തിലാകെയും
ഒന്നു ചേർന്ന് തീർത്തിടുന്ന കരുതലും കരുണയും
മൂർച്ചയുള്ള ആയുധങ്ങളല്ല ജീവനാശ്രയം
ഒന്നുചേർന്ന മാനസങ്ങൾ തന്നെയാണതോർക്കണം
കൊറോണയാൽ മരിച്ചിടാതെ കാക്കണം പരസ്പരം
നാട്ടിലാകെ ഭീതിയായി പടർന്ന താം വസൂരിയെ
കുത്തിവെപ്പിലൂടെ നിർത്തിയീ കേരളം ചരിത്രമായി
സ്വന്തം ജീവിതം ബലികൊടുത്തു കോടിയാമാനുഷ്യർ
പുതുതലമുറക്ക് വേണ്ടി നേടിയ വിമോചനം
രോഗ വാഹിയായവന്റെ സ്നേഹമുള്ള സ്പർശനം
ജീവ നാശത്തിനെന്നു നമ്മെളെങ്ങാൻ കരുതിയോ
സ്നേഹ സൗഹൃദത്തിനായി പെരുമായുള്ളോരിറ്റലി
കണ്ണുനീരിൽ വീണടിഞ്ഞ കാഴ്ച നിങ്ങൾ കണ്ടുവോ

മുഹമ്മദ് ഷാമിൽ. കെ പി
3-A ജി.എം.എൽ.പി സ്കൂൾ പുതിയകടപ്പുറം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത