സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി
വിലാസം
മേപ്പാടി

വയനാട് ജില്ല
സ്ഥാപിതം16 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-03-2010St.joseph'sghsmeppadi





ചരിത്രം

യാഥാസ്ഥിതികത്വം കൊടികുത്തിവാണ 1950 കളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രൈമറി ക്ലാസ്സോടെ മിക്കവാറും അവസാനിക്കുമായിരുന്നു. ഈ ദുരവസ്ഥ 1954 - ല്‍ വികാരിയായെത്തിയ ഫാദര്‍ ഗില്‍ബര്‍ട്ട് സെക്വേരയെയും, പിന്നീട് സഹ വൈദീകനായെത്തിയ ഫാദര്‍ ജോസഫ് കട്ടക്കയത്തെയും ചിന്തിപ്പിച്ചു. ഒരു പെണ്‍ പള്ളിക്കൂടത്തിനു വേണ്ടിയുള്ള നിതാന്ത പരിശ്രമങ്ങള്‍ അവിടെ നിന്നും ആരംഭിക്കുകയായിരുന്നു. പതിറ്റാണ്‍ടുകളായി മേപ്പാടി ഗ്രാമവാസികള്‍ താലോലിച്ചുപോന്ന ഹ്യദയാഭിലാഷം 1982 ജൂണ്‍ 16 തിയതി സഫലമായി. ഫാദര്‍ ജോസഫ് കട്ടക്കയം മാനേജരായി സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.

വിശുദ്ധ ബര്‍ത്തലോമിയയുടെ ആദ്ധ്യാത്മീക ചൈതന്യത്താല്‍ പ്രചോദിതരായ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസിനിമാരുടെ സേവന പാരമ്പര്യം മുന്‍ നിര്‍ത്തി ഈ സ്ക്കൂളിന്‍ടെ ഭരണസാരഥ്യം കോഴിക്കോട് രൂപത മെത്രാനായിരുന്ന റൈറ്റ്. റവ. ഡോക്ട്ര്‍ മാക്സ് വല്‍ നൊറോണ, മദര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജെറോസ ആല്‍ബര്‍ട്ടിനെ ഏല്പിച്ചതോടെ പിന്നീടത് തേജോമയമായ ചക്രവാളത്തിലേക്കള്ള വാതില്‍ തുറക്കലായി.

1982 - ല്‍ പള്ളിവക കെട്ടിടത്തില്‍ ആരംഭിച്ച സ്ക്കൂള്‍ 1983 ജൂണ്‍ 15 തിയതി പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും 1984 ഏപ്രില്‍ 15 വിദ്യാലയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ റ്റി.എം.ജേക്കബ് നിര്‍വഹിക്കുകയും ചെയ്തു. 2000 ജൂണ്‍ 27 ഈ വിദ്യാലയം ഹയര്‍ സെക്കണ്ട്റി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 4 അധ്യാപകരും 80 വിദ്യാര്‍ഥിനികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിലിപ്പോള്‍ 30 അധ്യാപകരും 8 അനധ്യാപകരും 720 വിദ്യാര്‍ഥിനികളും ഉണ്‍ട്.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മേപ്പാടി പഞ്ചായത്തിലെ മികച്ച വിദ്യാലയമെന്ന ബഹുമതി ഈ വിദ്യാലയം നിലനിര്‍ത്തി പോരുന്നു. വിദ്യാര്‍ഥിനികളുടെ പ0നനിലവാരം മെച്ചപ്പെടുത്തുന്നതിനും പ0നത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥിനികള്‍ക്കായും ദിവസവും രാവിലെ 9 മുതല്‍ 10.00 വരെയും വൈകിട്ട് 4 മുതല്‍ 5 വരെയും പ്രത്യേകം ക്ലാസ്സുകള്‍ നടത്തിവരുന്നു. കൂട്ടായ പരിശ്രമത്തിലൂടെ സ്ഥിരമായി ഉന്നത വിജയം നേടുന്ന 2008 - 2009 അധ്യയനവര്‍ഷം 100 മേനി കൊയ്യുകയുണ്ടായി.

ഭൗതികസൗകര്യങ്ങള്‍

3 ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എച്ച്. എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി 14 ക്ലാസ് മുറികളും ആധുനീക സൗകര്യങ്ങളോടു കൂടിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളും പ്രത്യേകം സജ്ജമാക്കിയ 2 ലൈബ്രറികളും സയന്‍സ് ലാബും ഇവിടെ ഉണ്ട്. 15 കമ്പൂട്ടറുകളും എല്‍.സി.ഡി പ്രോജക്ടറും ബ്രോഡ്ബാന്റ് ഇന്‍ഡര്‍ നെറ്റ് സൗകര്യങ്ങളും ഉള്ള ഒരു കമ്പൂട്ടര്‍ ലാബും ഇവിടെ പ്രവര്‍ത്തനക്ഷമം ആണ്. നല്ലൊരുവോളിബോള്‍ കോര്‍ട്ടും പുല്‍മൈതാനവും കുട്ടികളുടെ കായിക പരിശീലനത്തിനായി ഉണ്ട്. സ്ക്കൂള്‍ അങ്കണത്തിലെ പൂന്തോട്ടവും പച്ചക്കറി തോട്ടവും സ്കൂളിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു. നല്ലൊരു പാചക ശാലയും ഈ വിദ്യാലയത്തിന് സ്വന്തമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

* സ്കൗട്ട് & ഗൈഡ്സ്.ഭാരതീയ സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനം ഈ വിദ്യാലയത്തില്‍ വളരെ ഊര്‍ജ്ജ്വസ്വലമായി പ്രവര്‍തതിച്ചു വരുന്നു. ബാംഗ്ലൂര്‍ , അലഹാബാദ് എന്നീ സ്ഥലങ്ങളില്‍ വച്ചു നടത്തിയ ഗൈഡ്സ് ക്യാമ്പില്‍ ഇവിടുത്തെ വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. വിവിധ ക്യാമ്പുകളും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കികൊണ്ടുള്ള റാലിയും മേപ്പാടി ടൗണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും നടത്തിവരുന്നു. ഈ വര്‍ഷം 16 വിദ്യാര്‍ഥിനികള്‍ രാജപുരസ്കാര്‍ പരീക്ഷ പാസ്സായി രാഷ്ട്രപതി അവാര്‍ഡിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു. 2009 ലെ കാലവര്‍ഷക്കെടുതിയില്‍ ഭവനങ്ങള്‍ നഷ്ടപ്പെട്ടവരെ സഹായിക്കാനും ചുളിക്ക കുപ്പച്ചികോളനിയിലെ ഭവനങ്ങള്‍ വ്യത്തിയാക്കുവാനും വീടു നിര്‍മ്മാണത്തിന് ശ്രമദാനം ചെയ്യുവാനും അധ്യാപകരുടെ നേത്യത്വത്തില്‍ ഗൈഡ്സ് സന്നദ്ധരായി.

  • റെഡ്ക്രോസ്
    റെഡ്ക്രോസ് ദിനാചരണത്തോടനുബന്ധിച്ച് പ്രബന്ധാവതരണം, ബോധവത്കരണറാലി തുടങ്ങിയവ നടത്തിവരുന്നു.  കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ ആറ് റെഡ്ക്രോസ് അംഗങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ചു.  വിദ്യാലയത്തിലെ ശുചിത്വപ്രവര്‍ത്തനങ്ങള്‍ക്ക് റെഡ്ക്രോസ് നേത്യത്വം നല്‍കുന്നു.

* സ്കൂള്‍ പാര്‍ലമെന്റ് കുമാരി ആന്‍സി എ, കുമാരി ഫാസില പി.പി. എന്നിവരുടെ നേത്യത്വത്തിലുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ പാവപ്പെട്ട വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായും പoനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നു.

* വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം കലാസാഹിത്യവേദി വായനാദിനത്തോടനുബന്ധിച്ച് പുസ്തകപരിചയം, പുസ്തക പ്രദര്‍ശനം , കാവ്യകേളി, കവിതയരങ്ങ്, ആസ്വാദനകുറിപ്പ്, പ്രഭാഷണം, കൈയ്യെഴുത്ത് മാസിക തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സാഹിത്യവേദി കാഴ്ചവെയ്ക്കുന്നുണ്ട്. വാഴക്കുല, വീണപൂവ്, പൂതപ്പാട്ട്, തുടങ്ങിയ കാവ്യങ്ങളുടെ ദ്യശ്യാവിഷ്ക്കാരം വിദ്യാരംഗം സാഹിത്യ വേദിയുടെ സംഭാവനകളാണ്. ശ്രീ.സജീവന്‍ പേരാമ്പ്ര നയിച്ച നാടകക്കളരി ഏറെ ശ്രദ്ധേയമായി. ബഷീര്‍ അനുസ്മരണത്തോടനുബന്ധിച്ച് സുല്‍ത്താന്ടെ ഓര്‍മ്മകളിലൂടെ, ബഷീറിനൊരു കത്ത് - മത്സരം ഏറെ പ്രശംസനീയമായി.എല്ലാമാസവും അംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നു.

* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ - പരിസ്തിഥി ക്ലബ് ലോകപരിസ്തിഥി ദിനാഘോഷത്തിന്ടെ ഭാഗമായി പരിസ്തിഥി ക്ലബ്, ഇംഗ്ലീഷ് ക്ലബ് എന്നിവയുടെ നേത്യത്വത്തില്‍ വിദ്യാര്‍ത്തിനികള്‍ മേപ്പാടി റോഡിനിരുവശവുമായി തണല്‍ വ്യക്ഷതൈകള്‍ നട്ടു. ഇംഗ്ലീഷ് പ്രസംഗമത്സരം പ്രബന്ധാവതരണം, പരിസ്തിഥിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രപ്രദര്‍ശനം, അടിക്കൂറിപ്പു മത്സരം, ചുമര്‍പത്രിക, പ്ലാക്കാര്ഡ് നിര്‍മ്മാണം എന്നീ പ്രവര്ത്തനങ്ങള വിദ്യാര്‍ത്ഥികളില്‍ പ്രക്യതി സ്നേഹം ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നു.

മാനേജ്മെന്റ്

ഹോളിറെഡീമര്‍ എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ ഇപ്പോഴത്തെ മാനേജര്‍ സിസ്റ്റ്ര് റോസന്ന ഉലഹന്നാന്‍. മുന്‍ മാനേജര്‍ സിസ്റ്റ്ര് ദാനിയേല സ്ക്കറിയ. സിസ്റ്റ്ര് ജോസി ജോസഫ് ആണ് ഇവിടുത്തെ ലോക്കല്‍ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പേര് വര്‍ഷം
സിസ്റ്റ്റ് സിസിലി ചാക്കോ 1983 - 2007
സിസ്റ്റ്ര് മേരി പോള്‍ 2007 - 2010

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.