റവ.ഫാദർ.ജി.എം.വി.എച്ച്.എസ്സ്.എസ്സ്.കാരിക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം

പ്ലാസ്റ്റിക് പൂക്കൾക്ക് വാടാൻ കഴിയുമോ? പതിറ്റാണ്ടുകൾക്ക് മുൻപ് കവി വയലാർ രാമവർമ്മ കണ്ണെറിഞ്ഞു നോക്കിയ അസുരതയുടെ കാലം ആഗതമാവുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മഹാമാരികളും വ്യാധികളും മാനവരാശിയെ പിടിച്ചുലയ്ക്കുമ്പോൾ നാം മറക്കരുതാത്ത ഒരു കാര്യമുണ്ട് 'പരിസ്ഥിതി', 'പരിസ്ഥിതി സംരക്ഷണം'. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യം ലോകത്തെ ബോധ്യപ്പെടുത്തേണ്ടത് നമ്മുടെ നിലനിൽപ്പിന് വളരെ അത്യാവശ്യമാണ്. അമ്ലമഴ,ആഗോളതാപനം,ഓസോൺപാളിയുടെ നാശം തുടങ്ങിയവ നാം നേരിടുന്ന ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളാണ്. ഇതുപോലെയുള്ള ജീവന്‌ ആപത്തായ പരിസ്ഥിതി പ്രശ്നങ്ങളെ നാം ഒന്നിച്ചു നേരിടണം. മാലിന്യങ്ങളിൽ നിന്നും പ്ലാസ്റ്റിക് പോലുള്ള ഹാനികരങ്ങളായ വസ്തുക്കളിൽ നിന്നും പരിസ്ഥിതി യെ സംരക്ഷിക്കേണ്ടതാണ്. എങ്കിലേ നമുക്ക് നിലനിൽപ്പുണ്ടാവുകയുള്ളൂ. അതിന് നാം ഒറ്റക്കെട്ടായി നിന്ന് പോരാടണം.

അശ്വതി കെ ബി
9 A റവ.ഫാദർ.ജി.എം.വി.എച്ച്.എസ്സ്.എസ്സ്.കാരിക്കോട്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം