നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
10:17, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38062 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം

പരിസരം എന്ന അർത്ഥത്തിലല്ല പരിസരത്തെ കാണേണ്ടത്. പ്രപഞ്ചത്തിന്റെ സത്തയും അസ്തിത്വവും നിലനിർത്തുന്നത് പരിസ്ഥിതിയാണ്. പരിണാമശൃംഖലയുടെ അവസാനകണ്ണിയായി മനുഷ്യവർഗ്ഗം ഭൂമിയുടെ ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. മനുഷ്യന്റെ മാത്രം വികൃതമായ പെരുമാറ്റം കൊണ്ടാണ് പരിസ്ഥിതിനാശം സംഭവിക്കുന്നത് എന്നോർക്കുമ്പോൾ 'മനുഷ്യൻ ഭൂമിയുടെ കാൻസർ ' എന്ന് വിശേഷിപ്പിച്ച ചിന്തകനെ അനുസ്മരിച്ചുപോകുന്നു. വ്യക്തിയും പരിസ്ഥിതിയും ഒന്നുചേർന്ന് പരിസ്ഥിതിയെ സൃഷ്ടിച്ചെടുക്കുന്നതിനാൽ വ്യക്തിയിലുണ്ടാകുന്ന മാറ്റങ്ങൾ പരിസ്ഥിതിപ്രശ്നമാകുന്നു. പരിസ്ഥിതിനാശം ഉയർത്തുന്ന ഭീഷണിയുടെ ആക്കം വർധിക്കുമ്പോൾ നാം പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി ചിന്തിച്ചുപോകുന്നു. പ്രാണജലത്തിനു നാശം സംഭവിക്കുന്നലോകം പ്രപഞ്ചജീവിതത്തിന്റെ മരണമാണ് വാഗ്ദാനം ചെയ്യുന്നത് എന്ന് പറയാതെ ഗത്യന്തരമില്ല.

ശ്രുതി കൃഷ്ണൻ
പ്ലസ്ടു കൊമേഴ്സ് നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം