ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/അക്ഷരവൃക്ഷം/ഒരു ലോക്ഡൗൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്ഡൗൺ കാലം

ഗോപൂ വരൂ നമുക്ക് പരിസരം മുഴുവൻ വൃത്തിയാക്കാം അച്ചു പറഞ്ഞു.അവധിക്കാലമല്ലെ പോരാത്തതിന് ലോക്ഡൗണും.അച്ചു, ലോകത്ത് ഒരു വൈറസ് പടർന്നിരിക്കുകയാണ്.കൊറോണ എന്നാ ആ വൈറസിന്റെ പേര്.ഈ അസുഖം പടരുവാനധികം സമയം വേണ്ട.മാനവരാശിയെ തുടച്ചുനീക്കുവാൻ ശോഷിയുള്ള അതികായനായ വൈറസാണിത്.കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകുക മാത്രമാണിതിന് പ്രതിവിധി.ഗോപു പറഞ്ഞു:നമുക്കിനി പരിസരം ശുചിയാക്കാം.അപ്പോഴാണ് അമ്മ പറഞ്ഞത് സൂക്ഷിക്കണം കുട്ടികളേ.നിങ്ങൾ മുറ്റത്തെ പുല്ല് പറിച്ചുകളഞ്ഞാൽ മതി.ശരി അമ്മേ.......

അമ്മയെ ജോലിയിൽ സഹായിച്ചും കളിച്ചും ചിരിച്ചും അവർ ദിവസങ്ങൾ തള്ളിനീക്കി.അച്ഛൻ കടയിൽ സാധനങ്ങൾ വാങ്ങുവാൻ പോയപ്പോൾ മാസ്ക് ധരിച്ചാണ് പോയത് അല്ലേ ചേട്ടാ.അതെ ഗോപൂ ഒരു മീറ്റർ അകലം പാലിക്കണം.ഇതിന് സാമൂഹിക അകലം ആണ് പ്രതിവിധി.ഗോപൂ നീ പത്രത്തിൽ കണ്ടോ വായുമലിനീകരണം കുറഞ്ഞു.ജലാശയങ്ങൾ ശുദ്ധിയായി.പ്രകൃതിതന്നെയൊരുക്കിയ പ്രതിഭാസമാണിത്.എന്തൊക്കെ അത്ഭുതങ്ങളാണ് നടക്കുന്നതല്ലെ ചേട്ടാ.മനുഷ്യരുടെ ഇടപെടലുകൾ ഇല്ല എന്ന കാരണത്താൽ പക്ഷിമൃഗാദികൾ അവരുടേതായ ലോകത്ത് സന്തോഷം കണ്ടെത്തുന്നു.നമ്മുടെ കളി കഴിഞ്ഞില്ലേ.സോപ്പുപയോഗിച്ചിനി കൈകൾ ശുചിയാക്കാം.അതെ..........

ബ്രേക്ക് ദ ചെയ്ൻ

പ്രതിരോധിക്കാം അതിജീവിക്കാം

ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്


നീരജ സുരേഷ്
3 ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ