എ,കെ.എസ്.ജി.എച്ച്.എസ്.എസ്. മലപ്പട്ടം/അക്ഷരവൃക്ഷം/ഇരുട്ടിൻറെ രുചി

09:55, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13082 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഇരുട്ടിൻറെ രുചി | color=2 }} <center> <poem> നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇരുട്ടിൻറെ രുചി

നിശയുടെ നിദ്രയാം പകലിൻ വെളിച്ചത്തിൽ

ഏകയായ് മൂകയായ് ഞാൻ നിൽക്കവേ

കൂരിരുട്ടെൻ ചുറ്റിൽ നിറഞ്ഞു കവിഞ്ഞു

പകൽ വെളിച്ചത്തിൻറെ മാറ്റൊലി പോലെ

ഇടയ്ക്കിടെ തെളിയുന്ന പല രൂപങ്ങൾ

ഓടിമറയുന്ന വെളിച്ചത്തിൻറെ നിഴലുകൾ

കുത്തിനോവിക്കുന്ന ഇരുട്ടിൻറെ കരങ്ങൾ

'ഭയം' ഇപ്പോൾ മനസ്സിൽ തെളിയുന്ന
ഏകവികാരം അത് മാത്രമാണ്

ഇരുട്ട് ക്രൂരനാണ്, നിർദയനും

അല്ലേലും ഒരുതരി വെളിച്ചം മതി തനിക്ക്

ജീവിതത്തിനും മരണത്തിനുമിടയിൽ

മരണത്തിൻറെ കരങ്ങൾ മാടിവിളിക്കുന്നുണ്ട്

ഇപ്പോൾ കൂടെ പോകണമെന്നില്ല

എങ്കിലും ഈ ഇരുട്ടിൽ തെളിയുന്ന ഏക -

 തിരിനാളം; അത് മരണമാണെങ്കിലോ

അവസാനമായി മരണം തന്നോട് ചോദിച്ചു

 "ഇരുട്ടിൻറെ രുചിയെന്താണ്?"

ഇരുട്ടിന് കയ്പ്പായിരുന്നു വെളിച്ചത്തേക്കാളും
 

ഫാത്തിമത്ത് സന എം
9 ബി എ.കെ.എസ്.ജി.എച്ച്.എസ്.എസ്. മലപ്പട്ടം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത