എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/ആരോഗ്യം ഇല്ലാത്ത അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
09:55, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം ഇല്ലാത്ത അവധിക്കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം ഇല്ലാത്ത അവധിക്കാലം

ഉണ്ണിക്കുട്ടൻ പതിവിലും സന്തോഷത്തോടെ സ്കൂളിൽ നിന്നും വന്നു. അമ്മേ.. അമ്മേ ഞങ്ങൾക്ക് സ്കൂൾ അടച്ചു. ഇനി പരീക്ഷ ഇല്ല. എനിക്കിനി പഠിക്കേണ്ട ല്ലോ അമ്മേ? അവൻ ആകാംഷയോടെ ചോദിച്ചു.അപ്പോൾ അമ്മ പറഞ്ഞു മോനേ ഈ ലോകത്ത് കൊറോണാ എന്ന മഹാമാരി പടർന്നു പിടിച്ചിരിക്കുന്നു.അതുകൊണ്ട് നമുക്ക് പുറത്തേക്കൊന്നും ഇറങ്ങാൻ പാടില്ല. അതാണ് സ്കൂൾ അടച്ചത് അത് കേട്ടപ്പോൾ ഉണ്ണിക്കുട്ടന് സങ്കടമായി.എനിക്ക് കളിക്കാൻ പോകാൻ പറ്റില്ലല്ലോ അമ്മേ? അവൻ നിരാശയോടെ ചോദിച്ചു. അത് മാത്രമല്ല നല്ല വൃത്തിയിൽ നടക്കണം എപ്പോഴും കൈ നന്നായി സോപ്പിട്ട് കഴുകണം ശുചിത്വം ഇല്ലെങ്കിൽ 'കോവിഡ് 19'പോലുള്ള രോഗങ്ങൾ പെട്ടന്ന് നമ്മളിൽ വ്യാപിക്കുമെന്ന് അമ്മ ഉണ്ണിക്കുട്ടനോട് പറഞ്ഞു. ഇതു കേട്ടയുടനെ ഉണ്ണിക്കുട്ടൻ കൈ വൃത്തിയായി കഴുകി. അവൻ നഖം കടിക്കുന്ന ശീലം ഉണ്ടായിരുന്നു. ഇനി ഒരിക്കലും ഞാൻ നഖം കടിക്കില്ല എന്ന് അവൻ മനസ്സിൽ മന്ത്രിച്ചു. ശേഷം അവൻ കിങ്ങിണി പൂച്ചയുടെ അടുത്തേക്ക് ഓടിച്ചെന്നു. പൂച്ചയേയും അവൻ വൃത്തിയായി കുളിപ്പിച്ചു."കിങ്ങിണി.. കിങ്ങിണി..നല്ല വൃത്തിയിൽ ഇരിക്കണം കേട്ടോ ഇല്ലെങ്കിൽ നിനക്കും വരും കൊറോണ" അവൻ പൂച്ചയോട് പറഞ്ഞു. എന്നിട്ട് അവൻ ദൈവത്തോട് പ്രാർഥിച്ചു ദൈവമേ...ഗോ കൊറോണ..ഗോ കൊറോണ..

Mohammed shamil.k
1 B എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന
താനൂ‍ർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ