സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം നമ്മുടെ ലക്ഷ്യം

Schoolwiki സംരംഭത്തിൽ നിന്ന്
08:57, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmarysghsspala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = പരിസ്ഥിതി സംരക്ഷണം നമ്മുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം നമ്മുടെ ലക്ഷ്യം

  പരിസ്ഥിതി നമ്മുടെ ഭാവി..
പരിസ്ഥിതി നമ്മുടെ ഭാവി.

പരിസ്ഥിതി രക്ഷക്കായ്
 കർമ്മനിരതരാകു മാനവരേ...

പരിസ്ഥിതി സംരക്ഷണം നമ്മുടെ കർത്തവ്യം, നമ്മുടെ ലക്ഷ്യം.

എവിടെ മറഞ്ഞുപോയ് മരങ്ങളും, ചെടികളും, പുഴകളും, നദികളും, കാടുകളും... !

ജീവൻ തുടിച്ച പുഴകളിന്ന് ചലനമറ്റതായി തീർന്നു.

കിളികളുടെ മധുരനാദം ഏറ്റുപാടിയ മരങ്ങളിന്ന് നിശ്ശബ്ദതയിലേക്കാണ്ടുപോയ്...

മരങ്ങൾ നിറഞ്ഞ നിലമിന്നു മണൽ മാത്രമായ് അവശേഷിക്കുന്നു.


പൂക്കൾ ചാഞ്ചാടിനിൽക്കുംഉദ്യാനമിന്നു മണ്ണിൽ മറഞ്ഞുപോയ്..

ദാഹജലവും, പ്രാണവായുവും മലിനീകരണവക്കിൽ നിൽപ്പൂ. !

  ക്രൂരതകാട്ടുവാൻ മാത്രമായ് മനുഷ്യജന്മം ഭൂമിയിൽ അവശേഷിക്കുന്നു.. ഇപ്പോഴും
 
ചെയ്യാം നമുക്കിനി പ്രകൃതി നന്മക്കായ്‌ തന്നാലാകും കർമ്മങ്ങൾ,..

അതിനായ് വേണം മനമതിൽ മനുഷ്യത്വം.

ഉണരുവിൻ ജനങ്ങളേ പ്രകൃതി രക്ഷക്കായ്.. !

പരിസ്ഥിതി സംരക്ഷണത്തിൽ കാട്ടുവിൻ വിവേകം.. നമ്മുടെ നന്മക്കായ്‌, ജീവജാലങ്ങളുടെ നിലനില്പിനായ്..

ആയിരം തിന്മകളിൽ ഒരു നന്മ ചെയ്താൽ പുണ്യം,

പരിസ്ഥിതി സംരക്ഷണമീ ഭൂമിയിൽ അനിവാര്യം.....
     ഈ ലോകർക്കനിവാര്യം.

മരങ്ങൾ നട്ട് പുതിയ സംസ്കാരം വളർത്തുവിൻ, പുതുലോക്കപ്പിറവിക്കായ് നമ്മുക്കണിനിരക്കാം. !!

പച്ചപ്പുനിറഞ്ഞൊരു പുതുജന്മം നൽകാം പ്രകൃതി മാതാവിനായ്...

   പ്രകൃതി സ്നേഹം വളർത്തൂ മാനുഷരെ അതിനായ് മാറ്റണം കാഴ്ചപ്പാടുകൾ...

      കാരണം നാമെല്ലാം ഒന്നാണീ ഭൂമിയിൽ പരിസ്ഥിതി സംരക്ഷണത്തിനാണിനിരക്കുമ്പോൾ...

     ഒരു തൈ നടുമ്പോൾ ചെയ്യുകയാണീ പ്രകൃതിക്കുവേണ്ടി സുകൃതം... !
       

കല്യാണി വി നായർ
8 D സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം