എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/കൊട്ടാരത്തിലെ ആന
കൊട്ടാരത്തിലെ ആന
പണ്ട് പണ്ട് ഒരു രാജ കൊട്ടാരത്തിൽ ഒരു രാജകീയ ആന താമസിച്ചിരുന്നു. രാജാവിന് ആ ആനയെ വലിയ ഇഷ്ടമായിരുന്നു. അതു കൊണ്ട് ആ ആനക്ക് രാജകീയ ഭക്ഷണവും പരിചരണവും ആണ് ലഭിച്ചിരുന്നത്. ആനപ്പന്തിയുടെ അടുത്ത് കൂട്ടിൽ ഒരു നായ ഉണ്ടായിരുന്നു. അതു ക്ഷീണിച്ചു എല്ലും തോലും ആയിരുന്നു. ആനക്ക് കൊടുക്കുന്ന ശർക്കരചോറിന്റെ മണം നായക്ക് വലിയ ഇഷ്ടമായിരുന്നു. ഒരു ദിവസം നായക്ക് ആ ചോറിന്റെ മണം മണത്തിട്ട് ഇരുപ്പ് ഉറച്ചില്ല. അതു ഒരു വിധത്തിൽ ആനപ്പന്തിയിലേക്ക് നുഴഞ്ഞു കയറി. ആനയുടെ വാഴയിൽ നിന്നും വീണ ശർക്കര ചോർ അതു കഴിച്ചു. ആ ചോർ നായക്ക് വളരെ ഇഷ്ടമായി. പിന്നെ എല്ലാ ദിവസവും നായ ചോറു തിന്നാൻ വരാൻ തുടങ്ങി. സ്വാദിഷ്ടമായ ശർക്കര ചോർ ആസ്വദിച്ചു കഴിക്കണമെന്നു കഴിക്കുന്നതിനിടയിൽ ഇക്കാര്യം ശ്രദ്ധിച്ചതുമില്ല. പതുക്കെ പതുക്കെ ആ ആനയുടെ ചോറു കഴിച്ചു കഴിച്ചു നായ തടിച്ചു കൊഴുക്കാൻ തുടങ്ങി. ഇക്കാര്യം ആനയുടെ ശ്രദ്ധയിൽ പെട്ടു. ആനക്ക് നായയുടെ സാന്നിധ്യം വളരെ ഇഷ്ടമായി. ആന സന്തോഷപൂർവ്വം നായക്ക് ചോറു കൊടുക്കാൻ തുടങ്ങി. രണ്ടു പേരും ഒത്തൊരുമിച്ചു കളിക്കാൻ തുടങ്ങി. നല്ല ചങ്ങാതിമാരായി. ഊണിലും ഉറക്കത്തിലും കളിയിലുമെല്ലാം പരസ്പരം കണ്ടില്ലെങ്കിൽ രണ്ടിനും വിഷമം തോന്നുമെന്ന അവസ്ഥയിൽ എത്തിച്ചേർന്നു. വളരെ അടുത്ത സുഹൃത്തുക്കളായ രണ്ടു പേർക്കും പിരിയാൻ ഒട്ടും താൽപര്യമില്ലായിരുന്നു. ഒരു ദിവസം ഈ കാഴ്ച കണ്ടയാൾ പാപ്പനോട് ചോദിച്ചു ആ നായയെ എനിക്ക് തരുമോ ? ഞാൻ അതിനു എന്തു വില തരണം ?. നായ ആ പാപ്പന്റേത് അല്ലെങ്കിലും അയാൾ അതിനെ അയാൾക്ക് വിറ്റ് പണം വാങ്ങിച്ചു. നായയെ വാങ്ങിച്ചയാൾ അയാളുടെ ഗ്രാമത്തിൽ എത്തിച്ചു. ആ ഗ്രാമം ഒരുപാട് ദൂരം ആയിരുന്നു. ഈ സംഭവത്തിനു ശേഷം കൊട്ടാരത്തിലെ ആന വളരെ സങ്കടത്തിൽ ആയിരുന്നു. സുഹൃത്തിനെ നഷ്ടപ്പെട്ട കാരണം അവൻ എല്ലാം ഉപേക്ഷിച്ചു. ആനക്ക് ഒന്നും ചെയ്യുന്നത് ഇഷ്ടമല്ലാതായി. പാപ്പാൻ ഇക്കാര്യം രാജാവിനോട് പറഞ്ഞു. പക്ഷെ അയാൾ നായയെ കുറിച്ചു ഒന്നും പറഞ്ഞില്ല. രാജാവിന് അതി ബുദ്ധിമാനായ ഒരു മന്ത്രി ഉണ്ടടയിരുന്നു. മൃഗങ്ങളെ മനസ്സിലാക്കാൻ അദ്ദേഹം മിടുക്കൻ ആയിരുന്നു. രാജാവ് മന്ത്രിയോട് ആവശ്യപ്പെട്ടു'₹ 'ആനപ്പന്തിയിലേക്ക് ചെന്ന് ആനയുടെ അവസ്ഥ മനസ്സിലാക്കുക' . ബുദ്ധിമാനായ മന്ത്രി ആനപ്പന്തിയിലേക്ക് ചെന്നു. ആന വളരെ അതി ദുഃഖത്തോടെ ഇരിക്കുന്നത് മന്ത്രി കണ്ടു. ആനയെ കണ്ടതിനു ശേഷം പാപ്പാനോട് ചോദിച്ചു ഇതിന്റെ ശരീരത്തിൽ ഒരു പ്രശ്നവും ഇല്ല. ഇതിന് അതിന്റെ കൂട്ടുകാരനെ നഷ്ടപ്പെട്ടിരിക്കുന്നു. പാപ്പാൻ പറഞ്ഞു ഇതിന്റെ കൂട്ടുകാരൻ ഒരു നായ ഉണ്ടായിരുന്നു. അതെല്ലാം മന്ത്രി രാജാവിനോട് പറഞ്ഞു. രാജാവ് പറഞ്ഞു മന്ത്രിയോട് വിളംബരം ചെയ്യാൻ. മന്ത്രി ഒരാളോട് ഒരാളോട് വിളംബരം ചെയ്യാൻ പറഞ്ഞു. അയാൾ പറഞ്ഞു കൊട്ടാരത്തിലെ നായയെ കൊണ്ട് പോയവൻക്ക് തക്ക ശിക്ഷ ലഭിക്കും. ഇതു കേട്ട നായയുടെ പുതിയ യജമാനൻ നായയുടെ കയർ അഴിച്ചു വിട്ടു. നായ ഗ്രാമത്തിൽ നിന്നും കൊട്ടാരത്തിലേക്ക് ഓടി വന്നു. അതിനു ശേഷം ആനക്ക് വളരെ അധികം സന്തോഷം ലഭിച്ചു. ആനയും നായയും സന്തോഷത്തോട് കൂടി കൊട്ടാരത്തിൽ ജീവിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ