ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ മഴ ഒരുകുളിർമ്മ
മഴ ഒരുകുളിർമ്മ
നമുക്ക് വെള്ളമില്ലാതെ ജീവിക്കാൻ കഴിയുമോ ? വെള്ളമില്ലാതെ കിടക്കുന്ന ഭൂമി നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ .സസ്യങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും മനുഷ്യർക്കും വളരാൻ ജലം ആവശ്യമാണ് .മഴ പ്രകൃതിയുടെ ഒരു വരദാനമാണ് .മഴയാണ് നമുക്ക് വെള്ളം തരുന്നത് .വെള്ളം നിങ്ങൾ പാഴാക്കരുത് .മഴപെയ്യുമ്പോൾ കിട്ടുന്ന ജലം വളരെയേറെയാണ് ,അതു നമ്മൾ നന്നായി ഉപയോഗിച്ചാൽ മാത്രം മതി .മഴവെള്ളം സംഭരിക്കുന്നതിനായ് ധാരാളം മാർഗങ്ങൾ നമ്മുടെ നാട്ടിലുണ്ട് .മഴക്കുഴി നിർമ്മാണം ,മഴവെള്ളസംഭരണി നിർമ്മാണം ,തട്ട് തട്ടായി കൃഷിഭൂമി നിർമ്മിക്കൽ എന്നിവ അവയിൽ ചിലതുമാത്രം .മഴയിലൂടെ കിട്ടുന്ന വെള്ളമാണ് ഏറ്റവും ശുദ്ധമായിട്ടുള്ളത് .മഴവെള്ളം സംഭരിക്കുന്നതിനും അത് വേണ്ടവിധത്തിൽ ഉപയോഗിക്കുന്നതിനുമായി നമ്മുടെ ഗവണ്മെന്റ് പല പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട് .അതിൽ പ്രധാനപ്പെട്ടതാണ് ജലനിധി ,വർഷ തുടങ്ങിയ പദ്ധതികൾ .നമ്മുടെ കാർഷിക വ്യവസ്ഥയെ സ്വാധീനിക്കുന്ന ഒരു ഘടകമാണ് മഴവെള്ളം .ശേഖരിക്കുക മാത്രമല്ല ,അത് കൃഷിക്കനുയോജ്യമായ രീതിയിൽ ഉപയോഗിക്കുക എന്നതിലും കാര്യമായ പങ്ക് നമ്മുടെ കർഷകർ ചെയ്യുന്നുണ്ട് .മഴ തന്നെ നമുക്ക് പല തരത്തിലുണ്ട് ഇടവമാസത്തിൽ പെയ്യുന്ന മഴയാണ് ഇടവപ്പാതി .അത് ജൂണിൽ തുടങ്ങി അതായത് നമുക്ക് സ്കൂൾ തുറക്കുമ്പോൾ തുടങ്ങി സെപ്തംബർ ആകുമ്പോഴേക്കും അവസാനിക്കുന്നു .പിന്നെയുള്ളത് തുലാവർഷം ,അത് ഒക്‌ടോബർ നവംബർ മാസങ്ങളിലായി ലഭിക്കുന്നു .ഇത്തരം മഴകളെയെല്ലാം മൺസൂൺ മഴകൾ എന്നാണ് അറിയപ്പെടുന്നത് .വേനൽക്കാലത്തു പെയ്യുന്ന മഴയാണ് വേനൽ മഴ .കത്തിയെരിയുന്ന വേനലിൽ വിളകൾക്കാശ്വാസമേകുന്ന ഒന്നാണ് വേനൽമഴ .എന്തുകൊണ്ടും നമ്മുടെ സമ്പത്തു മഴയുമായി ബന്ധപ്പെട്ടിരിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ