വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/വൃത്തിയുള്ള പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
23:47, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തിയുള്ള പരിസരം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തിയുള്ള പരിസരം

മനുവിൻ്റെ അച്ഛൻ ഇന്നു ഓഫീസിൽ നിന്നും നേരത്തെ വന്നു. മനുവിനു വളരെയധികം സന്തോഷമായി "നമുക്കിന്നൊരു സിനിമക്കു പോയാലോ? അച്ഛാ " .മനു ചോദിച്ചു . "അതിനെന്താ പോവാലോ " അച്ഛൻ പറഞ്ഞു.മനു സന്തോഷത്തോടെ അമ്മയുടെ അടുത്തേക്കോടി. അടുക്കളയുടെ പുറകിൽ അമ്മ ചപ്പുചവറുകളെല്ലാം കൂട്ടിയിട്ട് കത്തിക്കുന്നത് മനു കണ്ടു. "എന്തിനാണമ്മേ ഇങ്ങനെ ചെയ്യുന്നത് " പറയാൻ വന്ന കാര്യമെല്ലാം മറന്ന് മനു അമ്മയോടു ചോദിച്ചു. "ചപ്പുചവറുകൾ കൂട്ടിയിട്ടാൽ ഇവയിൽ വെള്ളo നിറഞ്ഞ് കൊതുകുവളരുകയും രോഗങ്ങൾ പരത്തുകയും ചെയ്യും.കൂടാതെ ഈ പ്ലാസ്റ്റിക് കവറുകളെല്ലാം മണ്ണിനടിയിൽ പോയി മണ്ണിനു ദോഷം ചെയ്യുകയും ചെയ്യുന്നു." "അപ്പോൾ ഈ അളിഞ്ഞ പച്ചക്കറികളെല്ലാം എന്തു ചെയ്യും" മൂക്കുപൊത്തിപ്പി ടി ച്ചു കൊണ്ട് മനു തിരക്കി."ഇവയെല്ലാം മണ്ണിൽ കുഴിച്ചിടണം അല്ലെങ്കിൽ ഈച്ചകളും മറ്റും ഇവയിൽ വന്നിരിക്കുകയും, അങ്ങനെ ഈച്ചകൾ വന്നിരുന്ന ഭക്ഷണ സാധനങ്ങൾ കഴിച്ചാൽ അസുഖം വരുകയും ചെയ്യുന്നു "അയ്യോ! അസുഖം വരുമെന്നു കേട്ടപ്പോൾ മനുവിനു പേടിയായി. "എന്നാൽ ഇന്നിനി സിനിമക്കു പോവണ്ട ഞാനും വരാം അമ്മയെ സഹായിക്കാൻ ". ഇതു കേട്ടപ്പോൾ അമ്മക്കു സന്തോഷമായി. "നമ്മളോരോരുത്തരും അവരവരുടെ വീടും പരിസരവും ,സ്വന്തം ശരീരവും വൃത്തിയോടെ സൂക്ഷിച്ചാൽ അസുഖങ്ങളെ പേടിക്കാതെ ജീവിക്കാം".

അശ്വന്ത്.കെ.ടി
2 B വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ