ഗവ യു പി എസ് പെരിങ്ങമ്മല/അക്ഷരവൃക്ഷം/'''ശുദ്ധജലം'''

Schoolwiki സംരംഭത്തിൽ നിന്ന്
23:41, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുദ്ധജലം

ജൈവവൈവിധ്യത്താൽ സമ്പന്നമാണ് നമ്മുടെ ഭൂമി. ഈ ജൈവഘടകങ്ങളെയെല്ലാം നിലനിർത്താൻ വായു എന്നപോലെ പ്രധാനമാണ് ജലവും.ജലത്തിൽനിന്നുമാണ് ജീവന്റെ ഉത്ഭവം എന്ന് നമ്മൾ പഠിച്ചിട്ടുണ്ടല്ലോ. സൂക്ഷ്മജീവികൾ മുതൽ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലം വരെ ജലത്തെ ആശ്രയിച്ചിരിക്കുന്നു.

ഭൂമിയുടെ മൂന്നിൽ രണ്ടു ഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ടതാണ്. എന്നാൽ നമുക്ക് ആവശ്യമുള്ള ശുദ്ധജലം വളരെ കുറവാണ്. മനുഷ്യശരീരത്തിന്റെ 65% ജലമാണ് എന്ന് പറയുമ്പോളാണ് നമുക്ക് ജലം എത്രത്തോളം ആവശ്യമുള്ളതാണ് എന്ന് മനസിലാകുന്നത്. ഭൂമിയിൽ ശുദ്ധജലത്തിന്റെ അളവ് ദിവസവും കുറഞ്ഞു വരികയാണ്. അതുകൊണ്ടാണ് ഇനി ഒരു യുദ്ധമുണ്ടായാൽ അത് ശുദ്ധജലത്തിനു വേണ്ടിയാകും എന്ന് ശാസ്തജ്ഞന്മാർ പറയുന്നത്. കുറച്ചു വര്ഷങ്ങള്ക്കു മുൻപുവരെ ജലക്ഷാമത്തെ കുറിച്ച ചിന്തിക്കാതിരുന്ന പല സ്ഥലങ്ങളിലും ഇപ്പോൾ കുടിവെള്ളക്ഷാമം ഉണ്ട്. ആവശ്യാനുസരണം മഴയും തണുപ്പും വേനലും ഉണ്ടായിരുന്ന കേരളത്തിലും ഇപ്പോൾ കാലാവസ്ഥ മാറിയിരിക്കുന്നു. വരൾച്ചയും പ്രളയവും നമുക്കും അനുഭവിക്കേണ്ടി വരുന്നു. 44 നദികളും 34 കായലുകളും കുളങ്ങളും കിണറുകളും എല്ലാമുള്ള കേരളത്തിലും ഇപ്പോൾ ശുദ്ധജല ക്ഷാമം ഉണ്ട്.

സാംക്രമിക രോഗങ്ങൾ പടരുന്നതിന്റെ പ്രധാന കാരണം ശുദ്ധജലത്തിന്റെ ദൗർബല്യമാണ്. ഈ രോഗങ്ങളിൽ പ്രധാനം കോളറ, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം എലിപ്പനി തുടങ്ങിയവയാണ്. മലമ്പനി, ഡെങ്കിപ്പനി, ചിക്കൻഗുനിയ, മന്ത് തുടങ്ങിയ രോഗങ്ങൾ പരത്തുന്ന പ്രാണികൾ മുട്ടയിടുന്നത് മലിനജലത്തിലാണ്. രാസവളങ്ങൾ, കീടനാശിനികൾ, ഫാക്ടറികളിൽനിന്നും ഹോട്ടലുകളിൽനിന്നും മറ്റും പുറന്തള്ളുന്ന മാലിന്യങ്ങൾ എല്ലാം ജലത്തെ മലിനമാക്കുന്നു. ഒരുപാട് ജലസ്രോതസുകൾ ഉള്ള കേരളവും നദികളുടെ മലിനീകരണവും തണ്ണീര്തടങ്ങളുടെയും മറ്റും നശീകരണവും കാരണം വരൾച്ചയിലേയ്ക്കും ജലക്ഷാമത്തിലേയ്ക്കും നീങ്ങുന്നു എന്ന് പഠനങ്ങൾ പറയുന്നു.

മാർച്ച് 22, ലോക ജലദിനമാണ്. ജലം അമൂല്യമാണ് അത് പാഴാക്കാതെ ഓരോതുള്ളിയും സൂക്ഷിച്ചു ഉപയോഗിക്കണം എന്ന് ഓരോ മനുഷ്യനെയും ഓർമിപ്പിക്കുന്ന ദിവസം. ഈ ജലദിനത്തിൽ നമുക്കും പ്രതിജ്ഞയെടുക്കാം ജലം നമ്മൾ പാഴാക്കാതെ ഉപയോഗിക്കും എന്നും വരും തലമുറയ്ക്കായി കാത്തുവയ്ക്കും എന്നും.

മായ ആർ
7 എ ഗവ: യു പി എസ്സ്‌ പെരിങ്ങമ്മല
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം