ഗവ. യു പി സ്കൂൾ, ചുനക്കര/അക്ഷരവൃക്ഷം/കൊറോണക്കാലം (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

കൊറോണയെന്നൊരു ഭീകര രോഗം
ലോകം മുഴുവൻ പടർന്നു കയറി
നാടുകൾ തോറും കയറിയിറങ്ങി
അവസാനം അത് ഇവിടെയുമെത്തി

രാജ്യത്താകെ ലോക്ക് ഡൗണായി
രാജ്യം മുഴുവൻ നിശ്ചലമായി
ജനങ്ങളെല്ലാം വീട്ടിൽ തന്നെ
പുറത്തിറങ്ങാൻ പറ്റാതായി

പടർന്നു കയറും കൊറോണയെ നാം
ഒറ്റക്കെട്ടായ് തുരത്തുക
അതിനായ് കഴുകുക മടി കൂടാതെ
ഇടവേളകളിൽ കൈകൾ നാം

പൂരം, പിറന്നാൾ, ആഘോഷങ്ങൾ
ഒഴിവാക്കീടുക മാളോരേ
മൂക്കും വായും മറയ്ക്കുക നിങ്ങൾ
പുറത്തു പോയാൽ കട്ടായം

അകലം പാലിച്ചീടുക നാം സ്വയം
ആൾക്കൂട്ടങ്ങൾ പാടില്ല
വീട്ടിലിരിക്കും വിദ്യാർത്ഥികൾക്കായ്
ബോറടി മാറ്റാൻ എസ്.എസ്.കെ

പെയിന്റിംഗുണ്ടേ പോസ്റ്റർ രചനയും
ഡയറിക്കുറിപ്പുകൾ ഉണ്ടേ ഉണ്ടേ
കഥ, കവിത, ലേഖന മത്സരം
വായനക്കുറിപ്പും ഉണ്ടേ ഉണ്ടേ

തീർന്നിട്ടില്ലേ തീർന്നിട്ടില്ലേ
വാർത്താ പത്രിക തയ്യാറാക്കാം
സിനിമാ കണ്ടെങ്കിൽ അതും എഴുതാം
ക്യാൻവാസ് - 2020ൽ
 

ആദിത്യാ ഓമനക്കുട്ടൻ
6A ഗവ.യു.പി.എസ് , ചുനക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത