വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ വിശേഷങ്ങൾ
കോവിഡ് കാലത്തെ വിശേഷങ്ങൾ
ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിക്കൊണ്ട് കാട്ടുതീ പോലെ ആളിപടരുന്ന കോവിഡ് 19 അഥവാ കൊറോണയുടെ വീര്യം പ്രതിദിനം വർദ്ധിക്കുന്ന സാഹചര്യത്തിലൂടെയാണ് നാമെല്ലാം കടന്നുപോയിക്കൊണ്ടിരിക്കുന്നത് . ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ നമ്മുടെ കൈവശം ഒരേയൊരു ആയുധം മാത്രമേയുള്ളൂ ,ജാഗ്രത എന്ന മൂർച്ചയുള്ള ആയുധം .ലോകം മുഴുവൻ ഇപ്പോൾ വീടിനകത്തേക്ക് ചുരുങ്ങി ഇരിക്കുകയാണ് .വെറുതെയിരിക്കുമ്പോഴത്തെ മുഷിപ്പ് മാറ്റാനായി ലോകജനത ചിത്രരചനയിലേക്കും മറ്റും തിരിഞ്ഞിരിക്കുന്നു.മഹാമാരിയെ തുരത്തിയോടിക്കാൻ രാപ്പകലില്ലാതെ ജീവൻ പണയം വച്ച് പോരാടുന്ന നമ്മുടെ സ്വന്തം ആരോഗ്യപ്രവർത്തകരെ നാം മറക്കരുത്. രണ്ടു ലക്ഷത്തോളം പേരുടെ ജീവൻ ഇപ്പോൾ തന്നെ അപഹരിച്ചു കഴിഞ്ഞ കൊറോണ എന്ന വില്ലൻ ഇനിയും അനവധി ജീവനുകൾ കവർന്നേക്കാം. അമേരിക്കയിലും യൂറോപ്പിലും സംഹാര താണ്ഡവമാടിയ കൊറോണയെ പിടിച്ചു കെട്ടാൻ ഒരു പരിധി വരെ നമ്മുടെ കൊച്ചു കേരളത്തിനു സാധിച്ചു എന്നോർത്ത് നമുക്ക് അഭിമാനിക്കാം. അവധിക്കാലം കൊറോണയുടെ കൈയിലകപ്പെട്ടിരിക്കുന്നു. എന്നാലും പുസ്തക വായനയും വീടും പരിസരവും ശുചിയാക്കലുമൊക്കെയായി നമ്മൾ വീട്ടുപരിസരത്തു തന്നെ ഒതുങ്ങിക്കൂടേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്. നമ്മുടെ ഒരു നിമിഷത്തെ അശ്രദ്ധ പോലും അനവധി മനുഷ്യ ജീവനുകൾക്ക് ഭീഷണിയാകുന്ന കാലമാണിത്. പ്രകൃതിക്കു മേൽ മനുഷ്യർ നടത്തുന്ന കടന്നുകയറ്റത്തിന്റെ ഒരു പ്രത്യാഘാതം കൂടിയാണ് ഈ മഹാമാരി. മനുഷ്യജീവനുകൾ പൂവിതളുകൾ പോലെ കൊഴിയുന്ന ഈ കൊറോണക്കാലത്തെ നമുക്ക് ഒരുമിച്ചു നിന്നാൽ മാത്രമേ അതിജീവിക്കാൻ കഴിയൂ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ