ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/Covid-19

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Covid-19

മനുഷ്യരും പക്ഷികളും ഉൾപ്പെടെ ഉള്ള സസ്തനികളിൽ രോഗം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ബ്രോങ്കൈറ്റസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് സാധാരണ ജലദോഷത്തിനു 15 മുതൽ 30%വരെ ഈ വൈറസുകൾ കാരണമായേക്കാം കഴിഞ്ഞ 70 വര്ഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ, ഇവയെ ബാധിക്കാമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. സൂണോട്ടിക് എന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിച്ച ഇത്തരം വൈറസുകൾ മ്രഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ്. ഇവ ശ്വാസ നാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയും ഒക്കെ യാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഗുരുതരമായാൽ സാർസ്, വൃക്ക സ്തംഭനം തുടങ്ങി മരണം വരെ സംഭവിക്കാം. ചൈനയിൽ കണ്ടത്തിയ വൈറസ് ഇവയിൽനിന്നും അല്പം വ്യത്യസ്തമായ ജനിതക മാറ്റം വന്ന പുതിയതരം കൊറോണ വൈറസ് ആണ്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷങ്ങൾ. ദുർബലമായവരിലും, പ്രായമായവരിലും, കുട്ടികളിലും വൈറസ് വ്യാപന സാധ്യത ഏറെയാണ്.
കൊറോണ വൈറസിന് കൃത്യമായി ചികിത്സ ഇല്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി ഐസുലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. രോഗം ബാധിച്ച വ്യക്തികൾ ചുമക്കുമ്പോഴോ, മൂക്ക് ചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായും ആളുകൾക്കിടയിൽ പടരുന്നത്.
വൈറസ് സാന്നിധ്യം ഉള്ള ആളെ സ്പര്ശിക്കുമ്പോഴോ അയാൾ തൊട്ട വസ്തുക്കൾ ഉപയോഗിക്കുമ്പോഴോ മറ്റോ ചെയ്യുമ്പോഴും രോഗം മറ്റൊരാളിലേക്ക് പടരാം.
രോഗ പ്രതിരോധം:
*പരിസര ശുചിത്വം, വ്യക്തി ശുചിത്വം പാലിക്കുക.
*കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു 20 സെക്കന്റ്‌ എങ്കിലും വൃത്തിയായി കഴുകണം.
*തുമ്മുമ്പോഴും, ചുമക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ചു മൂടണം.
*കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്.
*പനി, ജലദോഷം തുടങ്ങി ലക്ഷണങ്ങൾ ഉള്ളവരോട് അടുത്ത് ഇടപഴക്കരുത്.
*അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.
*രോഗ ബാധിതമായ പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണം.
*മാംസവും മുട്ടയുമൊക്ക നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ, പാതി വേവിച്ചവ കഴിക്കരുത്.
*പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ചെയ്യാതെ വൈദ്യ സഹായം തേടണം.
*രോഗിയെ ശുശ്രൂഷിക്കുന്നവർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ മാസ്ക്, കണ്ണിനു സംരക്ഷണം നൽകുന്ന ഐ ഗോഗിൾസ് എന്നിവ ധരിക്കണം.
*രോഗിയുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കണം.
Stay HOME, Stay SAFE


സഹല
9 E ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം