ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:58, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തി ശുചിത്വം

ഒരു ഗ്രാമത്തിൽ ഒരു കൊച്ചു വീട് ഉണ്ടായിരുന്നു ആ വീട്ടിൽ രണ്ട് ഇരട്ട കുട്ടികൾ ഉണ്ടായിരുന്നു. വിനുവും വിഷ്ണുവും. ഒരു ദിവസം രണ്ടു പേരും വയലിൽ കളിക്കാൻ പോയി. ഉച്ചയായപ്പോൾ അവർ വീട്ടിൽ തിരികെ വന്നു. വിഷ്ണു കൈയും കാലും സോപ്പിട്ട് കഴുകി ഊണുകഴിക്കാൻ ഇരുന്നു. വിനു കൈ പോലും കഴുകാതെ വിഷ്ണുവിന് ഒപ്പം ഊണ് കഴിക്കാനിരുന്നു.ഊണിന് ശേഷം അവർ വിശ്രമിക്കാനായി മുറികളിലേക്ക് പോയി രാത്രിയായപ്പോൾ വിനുവിന് വയറുവേദന തുടങ്ങി. അവനെ അമ്മ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ വിനുവിനോട് കാര്യങ്ങളെല്ലാം ചോദിച്ചു.കൈകൾ കഴുകാതെ ഊണുകഴിച്ചു അതുകൊണ്ടാണ് വിനുവിന് അസുഖം വന്നത് എന്ന് ഡോക്ടർക്ക് മനസിലായി. അദ്ദേഹം അമ്മയോട് കാര്യം പറഞ്ഞു.മരുന്നു കഴിച്ചപ്പോൾ വിനുവിൻ്റെ അസുഖം ഭേദമായി. ഇനിമുതൽ കൈകൾ വൃത്തിയായി കഴുകിയതിനു ശേഷമേ ആഹാരം കഴിക്കൂ എന്നു വിനു തീരുമാനിച്ചു. നമ്മൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം .

ശിവനന്തു
1 ഗവ.എൽ.പി.എസ് .പള്ളിപ്പുറം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ