എം.എം.എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ കാലമേ എനിക്ക് മാപ്പ് നൽക‍ൂ ..........

Schoolwiki സംരംഭത്തിൽ നിന്ന്
21:17, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലമേ എനിക്ക് മാപ്പ് നൽക‍ൂ ..........

വലിപ്പ - ചെറുപ്പങ്ങളോ നിറവ്യത്യാസങ്ങളോ ഇല്ലാത്ത സ്നേഹ ബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് സച്ചിന‍ും വര‍ുണ‍ും. മായമില്ലാത്ത സ‍ുഹ‍ൃത്ത് ബന്ധം. സ‍ുഹ‍ൃത്ത‍ുക്കളേക്കാൾ അവർ ഇര‍ുവരെയ‍‍ും കണ്ടാൽ ക‍ൂടപ്പിറപ്പ‍ുകളാണെന്ന് തോന്ന‍ും. സഹോദരങ്ങളെ പോലെയാണ് ഇര‍ുവര‍ും. ഒര‍ു അഡാറ് ഫ്രണ്ട് ഷിപ്പ്. ഇര‍ുവര‍ുടെയ‍ും സ്വഭാവത്തിൽ വലിയ വ്യത്യാസമ‍ുണ്ടായിര‍ുന്ന‍ു. പക്ഷെ അന്യോന്യം നല്ല സ‍്നേഹവ‍ുമായിര‍ുന്ന‍ു. രണ്ട‍ു പേര‍ുടെയും സാഹചര്യവ‍ും ജീവിതാവസ്ഥയ‍ും എല്ലാം വ്യത്യസ്തമായിര‍ുന്നു. പക്ഷെ മറ്റ‍ുള്ളവർക്ക് അവര‍ുടെ സ‍ുഹ‍ൃത്ത് ബന്ധത്തിൽ അസ‍ൂയ തോന്ന‍ും. ദൈവം ആദ്യമേ എഴ‍ുതിച്ചേർത്ത സ‍ുഹ‍ൃത്ത‍ുക്കളെപ്പോലെ...

സച്ചിൻ ഒര‍ു വലിയ വീട്ടിലെ ക‍ുട്ടിയാണ് മ‍ുതിർന്നവരെ അന‍ുസരിക്ക‍ുകയോ ബഹ‍ുമാനിക്ക‍ുകയോ ചെയ്യില്ല. താൻ ചെയ്യ‍ുന്നതെല്ലാം ശരിയാണെന്ന് വിശ്വസിച്ച് ജീവിക്ക‍ുന്നവൻ. പണത്തിന്റെ വിലയോ മറ്റ‍ുള്ളവര‍ുടെ വേദനയോ അവൻ ശ്രദ്ധിക്കാറില്ല. അവന്റെ ലോകം അവൻ തന്നെ തിരഞ്ഞെട‍ുത്ത‍ു. ആ ലോകത്ത് അവന്റെ ഉറ്റ ചങ്ങാതി വര‍ുണിന്റെ അഭിപ്രായം മാത്രമേ അവൻ കേൾക്ക‍ൂ. മറ്റ‍ുള്ളവര‍ുടെ മ‍ുന്നിലെല്ലാം സച്ചിൻ താന്തോന്നിയാണ്. സ്വന്തം അച്ഛനെയ‍ും അമ്മയെയ‍ും ചേട്ടനെയ‍ും സച്ചിന് വെറ‍ുപ്പാണ്. തന്നോട് സ്നേഹമില്ല ഇവർക്കാർക്ക‍ും എന്നാണ് അവന്റെ ധാരണ.

ഇതിൽ നിന്ന് തികച്ച‍ും വ്യത്യസ്തതയോടെ ജീവിക്ക‍ുന്നവനാണ് വര‍ുൺ. അവന് അച്ഛനോ ക‍ൂടപ്പിറപ്പ‍ുകളോ ഇല്ല. അവനെല്ലാം അവന്റെ അമ്മയാണ്. അവന്റെ അമ്മ പഠിപ്പിച്ച‍ു കൊട‍ുത്ത കാര്യങ്ങളാണ് അവന്റെ വേദ വാക്യം. വര‍ുണിന്റെ വീടൊര‍ു ക‍ുടിൽ ആയിര‍ുന്ന‍ു. ദാരിദ്ര്യവ‍ും പട്ടിണിയ‍ും അറിഞ്ഞ് ജീവിച്ചവനാണ് അവൻ.

വര‍ുണിന‍ും സച്ചിനെ വലിയ ഇഷ്ടമാണ്. വര‍ുണിന്റെ മ‍ുന്നിൽ സച്ചിൻ എന്ന‍ും ഒര‍ു സ്നേഹ ശില്പമാണ്. സച്ചിന്റെ ഈ സ്വഭാവം മാറ്റിയെട‍ുക്കാൻ വര‍ുൺ ഒത്തിരി ശ്രമിച്ച‍ു. പക്ഷെ, ഒന്ന‍ും നടന്നില്ല. വര‍ുൺ മറ്റ‍ുള്ള ആള‍ുകള‍ുടെ ജീവിതത്തിൽ സഹായിക്ക‍ും. ഇത് സച്ചിന് ഇഷ്ടമല്ല. അതിന്റെ പേരിൽ ഇര‍ുവര‍ും വഴക്കിടാറ‍ുണ്ട്. പക്ഷെ ഒര‍ു ദിവസത്തിൽ ക‍ൂട‍ുതൽ പിരിഞ്ഞിരിക്കാനാവില്ല.

രാവിലെ ഉറക്കമ‍ുണർന്ന് സച്ചിൻ പതിയെ നടന്ന് അട‍ുക്കളയിലെത്തി. അവിടെ എല്ലാവര‍‍ും മാസ്ക് ധരിച്ച് ജോലി ചെയ്യ‍ുന്ന‍ു. ഇത് എന്തിനാണെന്ന് അവൻ ചോദിച്ചില്ല അവൻ ക‍ുളിച്ച‍ു വസ്ത്രം മാറി വര‍ുണിന്റെ വീട്ടിലേക്ക് പോകാനൊര‍ുങ്ങി. അമ്മയ‍ും അച്ഛന‍ും ചേട്ടന‍ും അവനെ എതിർത്ത‍ു പ‍ുറത്ത് പോവര‍ുതെന്ന് വിലക്കി. അവൻ അവര‍ുടെ വാക്ക് എതിർത്ത് മ‍ുന്നോട്ട് പോയി. പിറകെ അമ്മ ഓടി,

മോനേ സച്ചി ഈ മാസ്ക് ധരിച്ച‍ു പോവ‍ൂ." അവന്റെ വണ്ടി അപ്പോഴേക്ക‍ും ചീറി പാഞ്ഞ‍ു പോയിരുന്ന‍ു. റോഡിലൊക്കെ ആള‍ുകൾ ക‍ുറഞ്ഞിരിക്ക‍ുന്ന‍ു, ഉള്ള ആള‍ുകൾ ആണെങ്കിൽ മാസ്ക് ധരിച്ചിരിക്ക‍ുന്ന‍ു, ച‍ുറ്റ‍ുമ‍ുള്ളവരെ പോല‍ും മനസ്സിലാക്കാൻ കഴിയ‍ുന്നില്ല, കടകൾ അടച്ചിരിക്ക‍ുന്ന‍ു, കാണ‍ുമ്പോൾ മന‍ുഷ്യർ മന‍ുഷ്യരെ തന്നെ പേടിച്ചിരിക്ക‍ുന്നതായി തോന്ന‍ുന്ന‍ു. സച്ചിന് ഒന്ന‍ും മനസ്സിലായില്ല. ഒന്ന് ഉറക്കമ‍ുണർന്നപ്പോൾ ലോകത്തിന് ഇതെന്ത് പറ്റിയെന്ന് അവന് മനസ്സിലായില്ല. പോലീസ‍ുകാർ വഴിയരികിൽ നിൽക്ക‍ുന്ന‍ു. മറ്റ‍ു ചില പോലീസ‍ുകാർ ആള‍ുകൾക്ക് പിറകെ ഓടികൊണ്ടേയിരിക്ക‍ുന്ന‍ു. എന്താണെന്ന് മനസ്സിലാവ‍ുന്നില്ല. എന്താണ് സംഭവിച്ചത് ഒര‍ു രാത്രി കൊണ്ട് ? സച്ചിൻ പോലീസ‍ുകാര‍ുടെ കണ്ണ് വെട്ടിച്ച് വര‍ുണിന്റെ വീട്ടിലെത്തി. വര‍ുണിനെയ‍ും അവന്റെ അമ്മയെയ‍ും മാസ്ക് ധരിച്ചാണ് സച്ചി കണ്ടത്. അവന്റെ മനസ്സിന് വല്ലാത്ത ആധി തോന്നി. എന്ത‍ു പറ്റിയെന്ന് ആ ആധി പിടിച്ച മനസ്സോടെ സച്ചിൻ വര‍ുണിനോട് ചോദിച്ച‍ു.

"അപ്പോൾ നീ ഒന്ന‍ും അറിഞ്ഞില്ലേ, ഇന്ന‍ു മ‍ുതൽ ക‍ുറച്ച‍ു നാളേക്ക് പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്ക‍ുകയാണ്. ഇനി ക‍ുറച്ച‍ു നാളത്തേക്ക് ആര‍ും പ‍ുറത്തിറങ്ങ‍ുകയോ ക‍ൂട്ടംക‍ൂടി നിൽക്ക‍ുകയോ ചെയ്യര‍ുത്. ആവശ്യത്തിന് മാത്രം മാസ്ക് ധരിച്ച് പ‍ുറത്തിറങ്ങ‍ുക. ഈ ലോകത്തെ കൊറോണ എന്ന മഹാമാരി വിഴ‍ുങ്ങിയിരിക്ക‍ുന്ന‍ു”. സച്ചിൻ മൊബൈൽ ഫോണെട‍ുത്ത് നോക്കിയപ്പോൾ നിറയെ കൊറോണയെക്ക‍ുറിച്ച‍ുള്ള വാർത്തകൾ. ആ വാർത്തയ‍ുടെ ഭീകരാവസ്ഥ കണ്ട് അവൻ ഒര‍ു നിമിഷം തരിച്ച‍ു പോയി. പക്ഷെ അത് ആ നിമിഷത്തെ തരിപ്പ് മാത്രമായിര‍ുന്ന‍ു. അവൻ വീണ്ട‍ും മ‍ുന്നോട്ട് നടന്ന‍ു. വര‍ുൺ പിന്നാലെ ചെന്ന് പറഞ്ഞ‍ു.

"നീ ഇപ്പോൾ പ‍ുറത്ത‍ു പോവണ്ട സച്ചി. പോലീസ‍ുകാർ ച‍ുറ്റിന‍ുമ‍ുണ്ട്. ക‍ുറച്ച് കഴിഞ്ഞ‍ു പോവാം. " വര‍ുൺ എതിർത്ത‍ു. പക്ഷെ അതൊന്ന‍ും കേൾക്കാതെ സച്ചിൻ പ‍ുറത്തേക്ക് പോയി. പക്ഷെ സച്ചിക്കിതെല്ലാം ഒര‍ു തമാശ മാത്രമായിര‍ുന്ന‍ു. വര‍ുൺ പിന്നാലെ പോകാനൊര‍ുങ്ങി. വര‍ുണിന്റെ അമ്മ അവനെ പോകാൻ സമ്മതിച്ചില്ല. സച്ചിൻ പ‍ുറത്ത് പോയി കറങ്ങി. ആര‍ുടെയ‍ും വാക്ക് കേൾക്കാതെ ച‍ുറ്റിനടന്ന‍ു. രാത്രി വീട്ടിൽ മടങ്ങിയെത്തി. അമ്മ അവനോട് ക‍ുളിച്ചിട്ട് അകത്ത് കയറിയാൽ മതിയെന്ന് പറഞ്ഞ‍ു. അവനത് അന‍ുസരിച്ചില്ലെന്ന് മാത്രമല്ല അമ്മയോട് തട്ടിക്കയറ‍ുകയ‍ും ചെയ്ത‍ു. അവനിൽ അഹങ്കാരം ഉടലെട‍ുത്ത‍ു. വീട്ട‍ുകാർ അതിനാൽ അവനിൽ നിന്ന് പതിയെ അകന്ന‍ു. പക്ഷെ അതൊന്ന‍‍ും അവനൊര‍ു പ്രശ്നമല്ലായിര‍ുന്ന‍ു.

പിറ്റേ ദിവസം അവന് വല്ലാത്തൊര‍ു ക്ഷീണവ‍ും തളർച്ചയ‍ും തോന്നി. അവൻ കിടന്ന‍ിടത്ത‍ു നിന്ന‍ും എഴ‍ുന്നേൽക്കാൻ ശ്രമിച്ച‍ു. ഒരടി പോല‍ും അവന് നടക്കാൻ കഴിയ‍ുന്നില്ല. അവന്റെ ഏറ്റവ‍ും അട‍ുത്ത ക‍ൂട്ട‍‍ുകാരനായ വര‍ുണിനെ വിളിച്ച് അവൻ കാര്യം പറഞ്ഞ‍ു. വീട്ടിലേക്ക് വരാൻ ആവശ്യപ്പെട‍ുകയ‍ും ചെയ്ത‍ു. പക്ഷെ വരുണിന്റെ അമ്മ അവനെ പോകാൻ അന‍ുവദിച്ചില്ല. അവൻ സച്ചിയെ വിളിച്ച് പറഞ്ഞ‍ു.

"സച്ചീ നീ എന്നോട് ക്ഷമിക്ക‍ൂ എനിക്ക് വരാൻ സാധിക്കില്ല." വര‍ുൺ ഫോൺ കട്ട് ചെയ്ത‍ു. പിന്നീടവന് ഛർദിയ‍ും വയറിളക്കവ‍ും പനിയ‍ും വേദനയ‍ും ശ്വാസം മ‍ുട്ട‍ും വല്ലാത്തൊരവസ്ഥ അന‍ുഭവപ്പെട്ടു. അവൻ അവശനായി തീർന്ന‍ു. അവനിലെ അഹങ്കാരം കെട്ടടങ്ങി. ഡോക്ടറെ കണ്ട് ചികിത്സ ആരംഭിച്ച‍ു. ഡോക്ടർ അവനെ നിരീക്ഷണത്തിലാക്കി. അവന്റെ അമ്മയ‍ുടെയ‍ും വീട്ട‍ുകാര‍ുടെയ‍ും സ്നേഹം ആ നിമിഷം അവനിൽ ഓടിയെത്തി. അമ്മ പറഞ്ഞത് കേൾക്ക‍ുന്ന മ‍ുതിർന്നവരെ ബഹ‍ുമാനിക്ക‍ുന്ന അവർ കൊതിച്ചിര‍ുന്ന സച്ചിയെ അവർക്ക് കിട്ടി. ആ അമ്മ മകനെ തിരിച്ച് കിട്ടിയതിൽ സന്തോഷിച്ച‍ു. തന്റെ ഏതവസ്ഥയില‍ും ഒപ്പമ‍ുണ്ടായിരുന്ന ക‍ൂട്ട‍ുകാരൻ ഈ മഹാമാരിയിൽ അവനെ തനിച്ചാക്കി. അപ്പോൾ അവന് മനസ്സിലായി താൻ വീണപ്പോൾ ക‍ൂട്ടിരിക്കാൻ തന്റെ അമ്മയ‍ും അച്ഛന‍ും ചേട്ടന‍ും മാത്രമേ ഉണ്ടാവ‍ൂ എന്ന്. അവന്റെ പരിശോധനാ റിസൾട്ട് വന്ന‍ു. പോസിറ്റീവ് ആണ്. ആ മഹാമാരി അവനെ വിഴ‍ുങ്ങിയിരിക്ക‍ുന്ന‍ു. ആള‍ുകൾ അവനെ ആട്ടിയോടിച്ച‍ു. അവൻ ചികിത്സയ്ക്കായി വീട് വിട്ടിറങ്ങി. വീട്ടിലെ തേങ്ങലിൽ ഒത്ത‍ുചേരാൻ അവന് കഴിഞ്ഞില്ല. പോലീസ‍ുകാർ അവനെ അവന്റെ വീട്ടിൽ നിന്ന് പറിച്ചെട‍ുത്ത് കൊണ്ട‍ു പോയി.

അവിടെ അവൻ തനിച്ചായിര‍ുന്ന‍ു, ആര‍ുമില്ല. മറ്റ‍ുള്ളവരോട് സംസാരിക്കാനോ ഒര‍ു നോക്ക് കാണാനോ സാധിച്ചില്ല. അവൻ തീർത്ത‍ും ഒറ്റപ്പെട്ട‍ു. അസ‍ുഖത്തിന്റെ കാഠിന്യം അവനെ തളർത്ത‍ുകയ‍ും ചെയ്ത‍ു. അവിടെ കിടന്നപ്പോഴാണ് സച്ചിക്ക് അവന്റെ അമ്മയ‍ുടെയ‍ും അച്ഛന്റെയ‍ും ചേട്ടന്റെയ‍ും സ്നേഹം മനസ്സിലായത്. അവൻ വലിക്ക‍ുന്ന ഓരോ ശ്വാസത്തില‍ും അമ്മയ‍ുടെ സ്നേഹവ‍ും കര‍ുതല‍ും ഉണ്ടായിര‍ുന്ന‍ു. ആ കട്ടിലിൽ കിടക്ക‍ുമ്പോൾ അവന് തോന്നി. താൻ എന്ത് വലിയ തെറ്റാണ് തന്റെ വീട്ട‍ുകാരോട് ചെയ്തതെന്ന്. അവൻ എപ്പോഴ‍ും എല്ലാവരെയ‍ും എതിർത്ത് ജീവിച്ച‍ു. ഒര‍ു ധിക്കാരിയായി അവൻ വളർന്ന‍ു. ഇന്ന് അവന്റെ ക‍ൂടെ നിന്ന് പരിചരിക്കാൻ സ്വന്തക്കാരാര‍ുമില്ല. ഇപ്പോൾ മരണം കൈയെത്ത‍ും ദ‍ൂരത്ത‍ുള്ളപ്പോൾ അവൻ ആഗ്രഹിക്ക‍ുന്ന‍ു തനിക്ക് തെറ്റ് തിര‍ുത്താൻ ഒരവസരം ലഭിക്കാൻ വേണ്ടി. അവന്റെ അമ്മയോട‍ും അച്ഛനോട‍ും ചേട്ടനോട‍ും മറ്റ‍ുള്ള മ‍ുതിർന്നവരോട‍ും മനസ്സിൽ ഒരായിരം തവണ മാപ്പ് പറഞ്ഞ‍ു. ഇതിന് സാക്ഷിയായി അവന്റെ തേങ്ങ‍ുന്ന മനസ്സ‍ും കണ്ണീര‍ും ഒപ്പമ‍ുണ്ടായിര‍ുന്ന‍ു. പക്ഷെ കാലം നമ‍ുക്കായി കാത്തിരിക്കില്ല. അവൻ ചെയ്ത തെറ്റ‍ുകൾക്കെല്ലാം അവന് ശിക്ഷ അന‍ുഭവിച്ച‍ു. ദൈവം അവന്റെ ആയ‍ുസ്സ് പിടിച്ച‍ു വാങ്ങി. എല്ലാവരെയ‍ും കരയിച്ച അവന് ദൈവം നൽകിയ ശിക്ഷ. അങ്ങനെ 'സച്ചിൻ ' എന്ന വ്യക്തി ഈ ഭ‍ൂമിയിൽ നിന്ന് എന്നേക്ക‍ുമായി മാഞ്ഞ‍ു പോയി. അവനെ ഒര‍ു നോക്ക് കാണാൻ ആർക്ക‍ും സാധിച്ചില്ല. വീട്ട‍ുകാരെയ‍ും നാട്ട‍ുകാരെയ‍ും ക‍ൂട്ട‍ുകാരെയ‍ും സച്ചിയ‍ുടെ മരണവാർത്ത അറിയിക്ക‍ുക മാത്രം ചെയ്ത‍ു. അവസാനമായി അവനെ ഒന്ന് കാണാനോ അന്ത്യകർമ്മങ്ങൾ ചെയ്യാനോ ആർക്ക‍ും കഴിഞ്ഞില്ല. അവന്റെ ഫോട്ടോ നോക്കി കരഞ്ഞിരിക്ക‍ുകയല്ലാതെ മറ്റൊന്ന‍ും ആർക്ക‍ും ചെയ്യാൻ സാധിച്ചില്ല.

ഇതാണ് ലോകം. മന‍ുഷ്യന്റെ തെറ്റ് തിര‍ുത്താൻ ഈശ്വരൻ നമ‍ുക്ക് ധാരാളം സമയവ‍ും അവസരവ‍ും തര‍ും. ആ നിമിഷം നാം ഉപയോഗിക്ക‍ംക. ആ അവസരം തട്ടിത്തെറിപ്പിച്ചാൽ പിന്നീട്, അവസാന നിമിഷം തെറ്റ് തിര‍ുത്താൻ ആഗ്രഹിക്ക‍ുമ്പോൾ ഈശ്വരൻ കണ്ണടയ്‍ക്ക‍ും. ഈ ലോകം നമ്മളെ വെറ‍ുക്ക‍ും. കാലം നമുക്കായി ഒരിക്കല‍ും കാത്ത‍ു നിൽക്കില്ല...

അഭിരാമി പി വി
10 C എം എം എച്ച് എസ് എസ് തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ