യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം അറിവു നല്കുന്നു.

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37213yglpsthiruvalla (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം അറിവു നല്കുന്നു. <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം അറിവു നല്കുന്നു.

വ്യക്തി ശുചിത്വത്തെക്കുറിച്ചുള്ള ഒരു ചെറിയ കഥയാണിത്.അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ മനു ക്ലാസ്സ് ലീഡറായിരുന്നു. അവന്റെ അധ്യാപകൻ പറഞ്ഞിരിക്കുന്നത് എല്ലാ വിദ്യാർത്ഥികളും സ്കൂൾ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് .അപ്പു വെന്ന വിദ്യാർത്ഥി പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നില്ല. അധ്യാപകൻ ആ ദിവസം മനുവിനെ വിളിച്ചു. പ്രാർത്ഥനയിൽ പങ്കെടുക്കാത്ത കുട്ടികളെക്കുറിച്ച് അന്വേഷിക്കുകയും ക്ലാസ്സ് ടീച്ചറിനെ വിളിച്ച് ശകാരിക്കുകയും ചെയ്തു. അപ്പു മിടുക്കനും അനുസരണയുള്ള കുട്ടിയും ആയിരുന്നു. ആയതിനാൽ മറ്റു കുട്ടികൾക്ക് അപ്പുവിനെ ഇഷ്ടമല്ലായിരുന്നു. അധ്യാപകൻ അപ്പു പ്രാർത്ഥനയിൽ പങ്കെടുക്കാത്തതിന്റെ കാരണം തിരക്കിയപ്പോൾ അപ്പു ഒരു നല്ല കാര്യമാണ് ചെയ്തത്. അവന് ക്ലാസ്സ് മുറി വൃത്തികേടായി കിടക്കുന്നത് കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല. അവൻ പ്രാർത്ഥനയിൽ പങ്കുകൊള്ളാതെ ക്ലാസ്സ് മുറി വൃത്തിയാക്കി അടുക്കും ചിട്ടയുമായി സൂക്ഷിച്ചു. അധ്യാപകൻ അവനെ അഭിനന്ദിക്കുകയും അവന്റെ ശുചിത്വത്തെക്കുറിച്ച് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.

കീർത്തന ആർ
2 A യോഗക്ഷേമം ഗവണ്മെന്റ് എൽ .പി .എസ് .തുകലശ്ശേരി
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ