ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/രാമു
രാമു
പണ്ട് ഒരു ഗ്രാമത്തിൽ രാമു എന്നൊരു മനുഷ്യൻ താമസിക്കുന്നുണ്ടായിരുന്നു .രാമുവിന് അധികം വിദ്യാഭ്യാസം ഒന്നും ഉണ്ടായിരുന്നില്ല .രാമു ഒരു ഹോട്ടൽ ജീവനക്കാരനായിരുന്നു ഹോട്ടലിൽ ബാക്കിവരുന്ന ഭക്ഷണവും ഹോട്ടലിലുള്ള വേസ്റ്റും രാമു കളയുന്നത് ഹോട്ടലിനു അടുത്തുള്ള പുഴയിലേക്കാണ്. അങ്ങനെ പതിവുപോലെ ഹോട്ടലിലെ വേസ്റ്റ് എല്ലാം കളയുന്നത് പട്ടണത്തിൽ നിന്ന് വന്ന ഒരാൾ കണ്ടു. രാമു നീ ചെയ്യുന്നത് തെറ്റാണ് .ഇങ്ങനെ വേസ്റ്റുകൾ എല്ലാം പുഴയിലേക്ക് കളഞ്ഞാൽ പുഴ യ്ക്ക്ദോഷമുണ്ടാകും. അയാൾ പറഞ്ഞു എന്നാൽ രാമു ഇതൊന്നും വകവയ്ക്കാതെ തന്റെ പ്രവർത്തികൾ ചെയ്തുകൊണ്ടിരുന്നു കുറച്ചു നാളുകൾക്കു ശേഷം അദ്ദേഹം വീണ്ടും രാമുവിനെ കണ്ടുമുട്ടി. രാമു നീ ചെയ്യുന്നത് ശരിയല്ല എന്ന് വീണ്ടും ഓർമ്മിപ്പിച്ചു.നീ പുഴയിലേക്ക് വേസ്റ്റുകൾ ഇടുന്നത് വഴി പുഴയിലെ ജീവികളുടെ അവസ്ഥ നീ ഒന്നു ചിന്തിച്ചുനോക്കൂ .മാത്രമല്ല കൊതുകും മറ്റും പെരുകി നിന്റെ ജീവന് തന്നെ ആപത്ത് ആയിരിക്കും. രാമു മുൻപുണ്ടായ ഒരു സംഭവമോർത്തു. തൻറെ മകൻ പുഴയിൽ കളിച്ചതിനു ശേഷം ചൊറിച്ചിലുണ്ടായത്. അവന് തന്റെ തെറ്റു മനസ്സിലായി അന്നുമുതൽ രാമുപുഴയിൽ വേസ്റ്റ് ഇടുന്നത് ഉപേക്ഷിച്ചു. മാത്രമല്ല പുഴയെ സംരക്ഷിച്ചു പോന്നു
|