സെന്റ് മേരീസ് . എൽ. പി. എസ്. കാഞ്ഞൂർ‍‍/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
18:52, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smlpskanjoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

ഭയന്നിടില്ല നാം ചെറുത്തുനിന്നിടും
കൊറോണയെന്ന ഭീകരൻെറ കഥ കഴിച്ചിടും.
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്തകന്നിടും വരെ.
കൈകൾ നാം ഇടയ്ക്കിടയ്ക്ക്
സോപ്പ് കൊണ്ട കഴുകണം
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും
കൈകളാലോ, തുണികളാലോ,
മുഖം മറച്ച് ചെയ്യണം.
കൂട്ടമായി പൊതുസ്ഥലത്തെ
ഒത്തുചേരൽ നിർത്തണം.
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ , താണ്ടിയാലോ
മറച്ചുവച്ചിടില്ല നാം.
രോഗലക്ഷണങ്ങൾ കാൺകിൽ ദിശയിൽ നാം വിളിക്കണം
ചികിത്സ വേണ്ട സ്വന്തമായി
ഭയപ്പെടേണ്ട ഭീതിയിൽ
ഹെൽത്തിൽ നിന്നും ആംബുലൻസും
ആളും എത്തും ഹെൽപ്പിനായി.
ബസ്സിലേറിപൊതുഗതാഗതത്തിലുള്ള യാത്രകൾ
ഭയപ്പെടില്ല കോവിഡിൻ ദുഷിച്ച ചീത്ത അണുക്കളെ
മറ്റൊരാൾക്കും നമ്മിലൂടെ രോഗമെത്തിക്കില്ല നാം.
 

അനോൺ ജിബി
4 എ സെന്റ്. മേരീസ് എൽ.പി.സ്കൂൾ കാഞ്ഞൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത