ജി.എച്ച്.എസ്. കുറുക/അക്ഷരവൃക്ഷം/പ്രകൃതിദുരന്തങ്ങൾ നമ്മോട് പറയുന്നത്
പ്രകൃതിദുരന്തങ്ങൾ നമ്മോട് പറയുന്നത്
ഇനി വരുന്നൊരുതലമുറയ്ക്ക് ഇവിടെ വാസംസാധ്യമോ എന്ന വരികൾ ഇന്നത്തെകാലത്ത് വളരെ പ്രസക്തമാണ്.ഈഭൂമി വരുംതലമുറക്ക് തിരിച്ചേൽപ്പിക്കാനുള്ളബാധ്യത നമുക്കുണ്ട്.മനുഷ്യനൊപ്പം മറ്റ്ജീവജാലങ്ങളെല്ലാം ഇവിടെ നിലനിൽക്കേണ്ടതുണ്ട്.മനുഷ്യനില്ലാതെപ്രകൃതിക്ക് നിലനിൽക്കാം,എന്നാൽ പ്രകൃതിയില്ലാതെ മനുഷ്യജീവിതംഅസാധ്യമാണ്.പലപ്പേഴുംതോറ്റുപോകുന്ന പോരാട്ടമാണ് പരിസ്ഥിതിപ്രവർത്തനമെങ്കിലും മനസിൽ നന്മയുള്ളവർക്ക് പ്രകൃതിക്കായി പോരാടാതിരിക്കാനാവില്ല.മനുഷ്യന്റെ ക്രൂരതകൾക്കിരയായി ഇന്ന്ഒട്ടുമിക്ക ജീവികളും ഈ ഭൂമിയിൽ നിന്ന് കണ്ണിയറ്റ് പോയികഴിഞ്ഞു.ഡോ ഡോപക്ഷി,നക്ഷത്രആമ,ഗംഗാഡോൾഫിൻ എന്നിവ അവയിൽ ചിലതുമാത്രം.നമ്മൾ പരിസ്ഥിതിയോട് ചെയ്യുന്ന ക്രൂരതകൾക്കുള്ള മറുപടിയാണ് കഴിഞ്ഞ 2വർഷമായി നമ്മൾ അനുഭവിക്കുന്ന പ്രളയം.പ്രകൃതിയെ വേദനിപ്പിക്കുമ്പോൾ നാമൊന്നോർക്കുക,പ്രകൃതിനമ്മെ തിരിച്ചൊന്നു വേദനിപ്പിച്ചാൽ അത് നമ്മൾക്കാർക്കും താങ്ങാൻ പറ്റില്ലെന്ന്.കുന്നുകളും ,വയല്കളും,മലകളും ഇടിച്ച് നിരത്തി ഇന്ന് ആകാശം തട്ടുന്ന ബഹുനില കോൺക്രീറ്റ് വൃക്ഷങ്ങൾ തലപൊക്കുമ്പോൾ നാമൊന്നോർക്കുക,ജൈവവൈവിധ്യശോഷണം തടയുന്നതിനുള്ള അടിയന്തിരനടപടികൾ എടുത്തില്ലെങ്കിൽ തീർച്ചയായും നമ്മുടെ ഭാവി ചിത്രം ഒട്ടുഠ വർണാഭമായിരിക്കില്ല എന്ന്.എല്ലാം എനിക്കുമാത്രമെന്നെ അഹങ്കാരവുമായി നീങ്ങുന്ന മനുഷ്യൻ ഭൂമിയുടെ അന്തകനായി മാറുന്നുവെന്ന കാര്യം സമീപകാലാസംഭവങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു.ഏറ്റവും ഭീകരനായ മൃഗം എന്ന് മനുഷ്യനെ പറ്റി ഭൂമി പറഞ്ഞു കൊണ്ടിരിക്കുന്നു. ഇത് തിരുത്തേണ്ടത് നമ്മളാണ്.നശിച്ചുപോയ വയലേലകളെ തിരികെകൊണ്ടുവന്നും ആവാസവ്യവസ്ഥകളെ സംരക്ഷിച്ചും നമുക്ക് പ്രകൃതിയെ കൊണ്ട് നല്ലത് പറയിപ്പിക്കാൻ കൈകോർക്കാം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം